ഏതാനും ദിവസങ്ങളായി യുകെ മലയാളികളെ തേടിയെത്തുന്നത് ദുഃഖവാര്‍ത്തകളാണ്. കെറ്ററിങ്ങിലെ കൂട്ടക്കൊലയില്‍ വിറങ്ങലിച്ചു നില്‍ക്കുന്ന മലയാളി സമൂഹത്തിനു ആഘാതമായി മറ്റൊരു ആകസ്മിക മരണംകൂടി. മലയാളി യുവതി ലണ്ടനില്‍ ഹൃദയാഘാതം മൂലം മരണമടഞ്ഞ വാര്‍ത്തയാണ് പുറത്തുവന്നത്. നിഷാ എബ്രഹാം(30)എന്ന മലയാളി യുവതിയാണ് മരണത്തിനു കീഴടങ്ങിയത്. നിഷയ്ക്ക് ഇന്നലെ പുലര്‍ച്ച രണ്ടു മണിയോടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. മൈലംകുളം പുത്തൂര്‍ ഇടവക വികാരി മാത്യു ജേക്കബിന്റെ ഭാര്യയാണ് നിഷ.
എംഡി ഡോക്ടറായിരുന്നു നിഷ. എംഡി ഗ്രാജുവേഷന്‍ സെറിമണിയ്ക്ക് കാത്തിരിക്കുകയായിരുന്നു. അതിനിടെയാണ് പ്രഷര്‍ വളരെയധികം കുറഞ്ഞ് മരണം സംഭവിച്ചത്. നിഷയുടെ മാതാപിതാക്കള്‍ യുകെയിലുണ്ട്. അപ്രതീക്ഷിതമായി എത്തിയ മരണവാര്‍ത്ത വിശ്വസിക്കാന്‍ കഴിയാതെ ഞെട്ടിയിരിക്കുകയാണ് പ്രിയപ്പെട്ടവരും സുഹൃത്തുക്കളും.