ബെക്‌സില്‍ ഓണ്‍ സീയിലെ നിമ്യ(34)യ്ക്ക് വിട നല്‍കാന്‍ ഒരുങ്ങി മലയാള സമൂഹം. നാളെയാണ് നിമ്യയുടെ പൊതുദര്‍ശന ചടങ്ങുകള്‍ . ബെക്‌സില്‍ ഓണ്‍ സീയിലെ സെന്റ് മാര്‍ത്തോമാ ചര്‍ച്ചില്‍ ഉച്ചയ്ക്ക് 12 മണി മുതല്‍ രണ്ടു മണി വരെയാണ് ശുശ്രൂഷകളും ചടങ്ങുകളും നടക്കുക. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാ ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തില്‍ നയിക്കുന്ന ശുശ്രൂഷകള്‍ക്ക് ഫാ. മാത്യു മുളയോളില്‍ സഹകാര്‍മ്മികനാകും.
ഈസ്റ്റ് സസെക്‌സിലെ എന്‍എച്ച്എസ് ആശുപത്രിയില്‍ നഴ്‌സായി എത്തിയ നിമ്യ നവംബര്‍ 27ന് ഞായറാഴ്ച ജോലിക്കിടയില്‍ കുഴഞ്ഞു വീണാണ് ഗുരുതരാവസ്ഥയില്‍ ആയത്. തുടര്‍ന്നുള്ള പരിശോധനയിലാണ് ഗുരുതരമായ രോഗ സാന്നിധ്യം കണ്ടെത്തിയത്. ട്യൂമര്‍ ആണെന്ന് പരിശോധനയില്‍ കണ്ടെത്തിയപ്പോഴേക്കും രോഗ നില ഏറെ വഷളായിക്കഴിഞ്ഞിരുന്നു.
മൂന്നാഴ്ചയ്ക്കു മുന്‍പാണ് ഭര്‍ത്താവ് ലിജോയും മൂന്നര വയസുകാരനായ ഏകമകനും യുകെയിലേക്ക് ഒപ്പം എത്തിയത്. മൂവാറ്റുപുഴ വാഴക്കുളം സ്വദേശിയായ ലിജോ ജോര്‍ജിന്റെ പത്നിയാണ് നിമ്യ. ഏക മകന് മൂന്നര വയസാണ് .
പൊതുദര്‍ശന ശുശ്രൂഷകള്‍ നടക്കുന്ന ദേവാലയത്തിന്റെ വിലാസം
Saint Martha’s Church, (St Thomas More Mission), 77 Cooden Sea Road, Little Common, Bexhill On Sea, TN39 4SL