അസോസിയേഷന്‍

ലിവര്‍പൂള്‍ ക്‌നാനായ സമൂഹത്തെ ലാലു തോമസ് നയിക്കും


ലിവര്‍പൂള്‍ ക്‌നാനായ ഫാമിലി ഫോറത്തിന്റെ അടുത്ത രണ്ടുവര്‍ഷത്തേക്കുള്ള ഭരണ നേതൃത്വത്തെ തിരഞ്ഞെടുക്കാന്‍ നടന്ന വാശിയേറിയ തിരഞ്ഞെടുപ്പില്‍ ലാലു തോമസ് നേതൃത്വം കൊടുത്ത പാനല്‍ വിജയം നേടി. ലിവര്‍പൂള്‍ ക്‌നാനായ സമൂഹത്തിലെ ഒട്ടുമിക്ക അംഗങ്ങളും സന്നിഹിതരായിരുന്ന സമ്മേളനത്തിലാണ് ഇദംപ്രഥമായി ബാലറ്റിലൂടെ ഇലക്ഷന്‍ നടന്നത്.

പ്രസിഡന്റ് ആയി ലാലു തോമസ് ,സെക്രെട്ടറിയായി അബ്രഹാം നമ്പനെത്തേല്‍ , ട്രഷറര്‍ ബേബി എബ്രഹാം എന്നിവരടങ്ങിയ 13 കമ്മറ്റിയേയും തിരഞ്ഞെടുത്തു. ലാലു തോമസ് നേതൃത്വം കൊടുത്ത പാനല്‍ പൂര്‍ണ്ണമായും വിജയിച്ചു .

ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷങ്ങളോട് അനുബന്ധിച്ചാണ് തിരഞ്ഞെടുപ്പ് നടന്നത് കുട്ടികള്‍ അവതരിപ്പിച്ച നേറ്റിവിറ്റി പ്രോഗ്രം കൂടാതെ വിവിധ തരം കലാപരിപാടികളും ചടങ്ങിനോട് അനുബന്ധിച്ചു അരങ്ങേറി. KCYL കൂട്ടികള്‍ ഒരുക്കിയ സ്മരണിക ചടങ്ങില്‍ പ്രകാശനം ചെയ്തു . രുചികരമായ ഭക്ഷണമാണ് പരിപാടിയില്‍ വിളമ്പിയത് .ചടങ്ങിന് സ്ഥാനം ഒഴിഞ്ഞ സെക്രെട്ടറി ജോബി ജോസഫ് സ്വാഗതവും മുന്‍ പ്രസിഡണ്ട് ഫിലിപ്പ് തടത്തില്‍ ക്രിസ്തുമസ് സന്ദേശവും നല്‍കി.

  • മലയാളികളുടെ സ്വത്തവകാശ സംരക്ഷണ നിയമം കാലഘട്ടത്തിന്റെ അനിവാര്യത: നിയമ നിര്‍മ്മാണത്തിനായി യുക്മയുടെ നിവേദനം
  • ആര്‍സിഎന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വീണ്ടും ജനവിധി തേടി ബിജോയ് സെബാസ്റ്റിയന്‍
  • ഹാവര്‍ഹില്‍ കേരള കള്‍ച്ചറല്‍ അസോസി യേഷന്‍ ആക്ഷന്‍ പ്ലാന്‍ മേയര്‍ പ്രകാശനം ചെയ്തു
  • യുക്മ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരം......ലോഗോകള്‍ ക്ഷണിക്കുന്നു
  • രജത ജൂബിലി കണ്‍വെന്‍ഷന്‍ ചരിത്ര മുഹൂര്‍ത്തമാക്കി യുകെകെസിഎ; യുകെ ക്‌നാനായ സമൂഹം പ്രവാസികള്‍ക്ക് മാതൃകയെന്ന് ചാണ്ടി ഉമ്മന്‍
  • ഓര്‍മ്മകളും ആശയങ്ങളും പങ്കുവെച്ച് ഡോ. മറിയ ഉമ്മന്‍; ഐഒസികവന്‍ട്രി യൂണിറ്റിന്റെ മീറ്റ് & ഗ്രീറ്റ് ശ്രദ്ധേയമായി
  • ഡോ. മറിയ ഉമ്മന്‍ പീറ്റര്‍ബൊറോയില്‍; ഐ ഒ സി സംഘടിപ്പിച്ച മെമ്പര്‍ഷിപ്പ് കാമ്പയിനും 'മധുരം മലയാളം' ആദരവും ശ്രദ്ധേയമായി
  • അഭിനയവും ഓഡിഷന്‍ പരിശീലനവുമായി കലാഭവന്‍ ലണ്ടന്‍ ഒരുക്കുന്ന പ്രത്യേക പരിശീലന കളരികള്‍
  • ഡോ. മറിയ ഉമ്മന് ഐ ഒ സി (യു കെ) മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി
  • യുകെകെസിഎ കണ്‍വന്‍ഷന് വിശിഷ്ടാതിഥിയായി ചാണ്ടി ഉമ്മന്‍ എത്തും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions