ലിവര്‍പൂളിലെ ബിര്‍കെന്‍ഹെഡില്‍ മരണമടഞ്ഞ കൊട്ടാരക്കര സ്വദേശിയും ചെസ്റ്റര്‍ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിയുമായ വിജിന്‍ വര്‍ഗീസിന്റെ പോസ്റ്റ് മോര്‍ട്ടം നടപടികള്‍ ഇന്ന് പൂര്‍ത്തിയാകും. മൃതദേഹം നാട്ടില്‍ എത്തിക്കാന്‍ സഹായിക്കണമെന്ന് കുടുംബം ഹൈ കമ്മീഷന്‍ അടക്കമുള്ള കേന്ദ്രങ്ങളോട് അഭ്യര്‍ത്ഥിച്ചിരുന്നു. പോലീസിന്റെ നടപടിക്രമങ്ങള്‍ വൈകി. പ്രാദേശിക മലയാളി സമൂഹത്തില്‍ ഉള്ളവര്‍ തുടര്‍ച്ചയായ സമ്മര്‍ദ്ദം നടത്തിയിട്ടും മരണം നടന്നു 20 ദിവസം കഴിയുമ്പോഴാണ് പോസ്റ്റ് മോര്‍ട്ടം നടപടിയിലേക്കു കാര്യങ്ങള്‍ എത്തുന്നത്.
അതിനിടെ, മൃതദേഹം നാട്ടില്‍ എത്തിക്കുന്ന കാര്യത്തില്‍ ഹൈ കമ്മീഷനില്‍ നിന്നും ഉറപ്പു ലഭിക്കാത്ത സാഹചര്യത്തില്‍ വിജിന്‍ പഠിച്ച ചെസ്റ്റര്‍ യൂണിവേഴ്സിറ്റിയില്‍ പ്രാദേശിക മലയാളി സംഘടനായയ വിരാള്‍ മലയാളി കമ്മ്യുണിറ്റി നേതൃത്വം ബന്ധപ്പെട്ടതോടെ മുഴുവന്‍ ചിലവും ഏറ്റെടുക്കാന്‍ സര്‍വകലാശാല തയ്യാറാവുക ആയിരുന്നു. ഇതിനായി ഫ്യൂണറല്‍ ഡിറക്ടര്‍ക്ക് ഇതിനകം ആവശ്യമായ പണം സര്‍വ്വകലാശാലാ കൈമാറ്റം ചെയ്തിട്ടുണ്ട്. ഇതോടെ പോലീസ് മൃതദേഹം വിട്ടു നല്‍കിയാല്‍ ഒട്ടും വൈകാതെ നാട്ടില്‍ എത്തിക്കാം എന്നാണ് പ്രതീക്ഷ.
വിജിന്റെ കുടുംബം അനുഭവിക്കുന്ന പ്രയാസം മനസിലാക്കി അവരെ സമീപിച്ചു മുഴുവന്‍ സഹായവും വാഗ്ദാനം ചെയ്ത വിരാള്‍ മലയാളി കമ്മ്യുണിറ്റി വലിയ ആശ്വാസമാണ് കുടുംബത്തിന് നല്‍കുന്നത്.