വിദേശം

ബെനഡിക്ട് പതിനാറാമന്‍ പാപ്പയ്ക്ക് ഇന്നു വിട; സംസ്കാര ശുശ്രൂഷയ്ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ നേതൃത്വം നല്‍കും

മുന്‍ പോപ്പ് ബെനഡിക്ട് പതിനാറാമന്റെ സംസ്‌കാരം ഇന്ന്. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 2 മണിക്കാണ് ചടങ്ങുകള്‍ തുടങ്ങുക. ഫ്രാന്‍സിസ് മാര്‍പാപ്പ, ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും. ലളിതമായ ചടങ്ങുകള്‍ മതിയെന്ന ബെനഡിക്ട് പാപ്പയുടെ ആഗ്രഹം കണക്കിലെടുത്താകും ചടങ്ങുകള്‍. പോപ്പിനെ അവസാനമായി ഇതുവരെ കാണാനെത്തിയത് ഒരു ലക്ഷത്തിലേറെ പേരാണ്.


സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ പോപ്പിന്റെ മൃതദേഹം മൂന്നു ദിവസം പൊതുദര്‍ശനത്തിന് വച്ചിരുന്നു. അദ്ദേഹത്തെ അവസാനമായി ഒരു നോക്ക് കാണാനായി ഓരോ മണിക്കൂറിലും ആയിരങ്ങളാണ് എത്തിക്കൊണ്ടിരുന്നത്.

കേരളത്തില്‍ നിന്ന് സീറോ മലബാര്‍ സഭാ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയും സിറോ മലങ്കര സഭാ അധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ക്ലിമ്മീസ് കാതോലിക്കാ ബാവയും സംസ്‌കാര ശുശ്രൂഷയില്‍ പങ്കെടുക്കും.
ഒരു ലക്ഷം വിശ്വാസികളാണ് പാപ്പയെ അവസാനമായി ഒരുനോക്കു കാണുവാന്‍ എത്തിയത്. ബസലിക്കയില്‍ ലൈയിംഗ് ഇന്‍ ദി സ്റ്റേറ്റില്‍ കിടത്തിയ ഭൗതീകശരീരം കാണാന്‍ പ്രതിദിനം 30,000 പേര്‍ക്കാണ് അനുമതിയുണ്ടായിരുന്നത്.

ബിഷപ്പിന്റെ തലപ്പാവും, വസ്ത്രവും, ചുവപ്പ് മേലാടയും അണിയിച്ച ഭൗതീകശരീരത്തില്‍, കൈകളില്‍ റോസറിയും വെച്ചിട്ടുണ്ട്.

യാഥാസ്ഥിതികനും പുരോഗമനവാദിയുമായ മാര്‍പാപ്പ എന്നറിയപ്പെട്ട ബനഡിക്ട് പതിനാറാമന്‍ ധാര്‍മികതയുടെ കാവലാള്‍ എന്നും വിശേഷിപ്പിക്കപ്പെട്ടിരുന്നു.

എട്ട് വര്‍ഷത്തോളം കത്തോലിക്കാ സഭയെ നയിച്ച, അടിയുറച്ച നിലപാടുകളുള്ള , ദൈവശാസ്ത്ര പണ്ഡിതനായിരുന്നു അദ്ദേഹം. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പിന്‍ഗാമിയായി 2005 ഏപ്രില്‍ 19 ന് സ്ഥാനമേറ്റു . തുടര്‍ന്ന് അനാരോഗ്യം മൂലം 2013 ഫെബ്രുവരി 28 ന് സ്ഥാനത്യാഗം ചെയ്തു.


ആറു നൂറ്റാണ്ടുകള്‍ക്കിടെ ആദ്യമായാണ് ഒരു മാര്‍പാപ്പയുടെ സ്ഥാനത്യാഗം ചെയ്തത്. രാഷ്ട്രീയത്തില്‍ കൈകടത്താതെ ആത്‌മീയതയില്‍ അടിയുറച്ചു നിന്ന് എന്നതിലാണ് അദ്ദേഹത്തിന്റെ മഹത്വം.

  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  • യുഎസ് -ഇസ്രയേല്‍ ആക്രമണത്തില്‍ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു
  • ഇറാനില്‍ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം; ഇസ്രയേലിലേയ്ക്ക് മിസൈല്‍ വര്‍ഷിച്ചു ഇറാന്‍
  • ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം
  • ട്രംപിന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രിന്‍സ് ഹാരി
  • സൈനികരെ ഗ്രീന്‍ലാന്‍ഡിലേക്ക് അയച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; അമേരിക്കയെ ഒറ്റക്കെട്ടായി നേരിടും
  • ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ ഇനി ആവശ്യമില്ല; യാത്ര ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മനി
  • വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് സത്യപ്രതിജ്ഞ ചെയ്തു
  • സ്വിറ്റ്‌സര്‍ലാന്‍ഡ് ബാറിലെ സ്‌ഫോടനത്തില്‍ മരണം 40; മരിച്ചവരില്‍ നിരവധി വിദേശികളും
  • ക്രിസ്മസ് ദിനത്തില്‍ നൈജീരിയയിലെ ഐഎസ് താവളങ്ങളില്‍ യുഎസ് ആക്രമണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions