ക്രോയ്‌ഡോണിലെ ആദ്യകാല കുടിയേറ്റക്കാരില്‍ ഒരാളായ മലയാളി നിര്യാതനായി. തിരുവനന്തപുരം സ്വദേശിയായ രാജന്‍ പണ്ടാരത്തില്‍ (പോറ്റി-62) ആണ് മരിച്ചത്. ഇന്നലെ വീട്ടില്‍ വച്ചാണ് മരണം സംഭവിച്ചത്.
2004 ല്‍ ആണ് രാജന്‍ യുകെയില്‍ എത്തിയത്. തിരുവനന്തപുരം പീരപ്പന്‍കോട് സ്വദേശിയായ രാജന്‍ മിച്ചമിലെ കാര്‍ക്ലോ ടെക്‌നിക്കല്‍ പാസ്റ്റിക്കിലായിരുന്നു ജോലി നോക്കിയിരുന്നത്. പീരപ്പന്‍കോട് അന്നല്‍മഠമാണ് രാജന്റെ കുടുംബം. ശ്യാമയാണ് രാജന്റെ ഭാര്യ. ഗോകുല്‍, നിഥിന്‍ എന്നിവരാണ് മക്കള്‍.
രാജന്റെ സംസ്‌കാരം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കുന്നതായിരിക്കും.