ചരമം

സൗത്ത് പോര്‍ട്ട് മലയാളി പി കെ സ്റ്റീഫന് ആദരാഞ്ജലികളര്‍പ്പിച്ച് യുകെ മലയാളികള്‍

കഴിഞ്ഞ ദിവസം അന്തരിച്ച, സൗത്ത് പോര്‍ട്ടില്‍ താമസിച്ചിരുന്ന മലയാളി പി കെ സ്റ്റീഫന് (51) ആദരാഞ്ജലികളര്‍പ്പിച്ച് യുകെ മലയാളി സമൂഹം. നാട്ടില്‍ വച്ചാണ് കോതമംഗലം ചെമ്മീന്‍കുത്ത് സ്വദേശിയും പോക്കാട്ട് കുടുംബാംഗവുമായ സ്റ്റീഫന്‍ മരിച്ചത്.


പതിവായി പ്രഭാത സവാരിയ്ക്ക് പോയിരുന്ന സ്റ്റീഫന്‍ ശനിയാഴ്ചയും ഓടാന്‍ പോയിരുന്നു. മൂത്തമകള്‍ കോളേജില്‍ നിന്ന് വിനോദ യാത്രയ്ക്ക് പോയിരിക്കുകയായിരുന്നു. റോഡിനോട് ചേര്‍ന്നുള്ള വീടായതിനാല്‍ കുറെ നേരമായി തുറന്നു കിടക്കുന്ന മുന്‍ വാതില്‍ കണ്ട് അയല്‍പക്കത്തുള്ളവര്‍ കയറി നോക്കിയപ്പോള്‍ അടുക്കള വാതിലിനടുത്തു വീണു കിടക്കുന്ന സ്റ്റീഫനെയാണ് കണ്ടത്. പെട്ടെന്ന് തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹൃദയസ്തംഭനമാണ് മരണകാരണമെന്ന് പിന്നീട് തിരിച്ചറിഞ്ഞു.


ഒരു വര്‍ഷം മുന്‍പാണ് ഭാര്യ ജിബിയും സ്റ്റീഫനും യുകെയിലേക്ക് കുടിയേറിയത്. എന്‍എച്ച്എസിന്റെ നേരിട്ടുള്ള ഇന്റര്‍വ്യൂ പാസായി സൗത്ത് പോര്‍ട്ടില്‍ ജോലിക്ക് എത്തിയതായിരുന്നു കുടുംബം. എന്നാല്‍ മൂത്ത മകള്‍ക്ക് 18 വയസ് പൂര്‍ത്തിയായതിനാല്‍ യുകെയില്‍ എത്തുവാന്‍ സാധിച്ചിരുന്നില്ല. അതിനാല്‍ നാലു മാസം മുന്‍പാണ് സ്റ്റീഫന്‍ നാട്ടിലേക്ക് തിരിച്ചുപോയത്. തുടര്‍ന്ന് കായിക രംഗത്ത് സജീവമായിരുന്നു. കഴിഞ്ഞ മാസം നടന്ന സംസ്ഥാന മാസ്റ്റേഴ്സ് മീറ്റില്‍ മൂന്നു സ്വര്‍ണം നേടിയ സ്റ്റീഫന്‍ ദേശീയ മീറ്റിനുള്ള തയ്യാറെടുപ്പിലായിരുന്നു.


മുന്‍ നേവി ഉദ്യോഗസ്ഥനും കായിക താരവും അധ്യാപകനുമാണ് പി കെ സ്റ്റീഫന്‍. കോതമംഗലം എം. എ. ഇന്റര്‍നാഷണല്‍ സ്‌കൂള്‍, ചേലാട് സെന്റ് സ്റ്റീഫന്‍സ് ബസ് അനിയാ പബ്ലിക് സ്‌കൂള്‍, കെ. വി. സ്‌കൂള്‍ എന്നിവിടങ്ങളില്‍ കായിക അദ്ധ്യാപകനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സംസ്ഥാന മാസ്റ്റേഴ്സ് മീറ്റിലെ സ്ഥിരം മെഡല്‍ നേട്ടക്കാരനായിരുന്നു സ്റ്റീഫന്‍. ദേശീയ മീറ്റിലും നേട്ടമുണ്ടാക്കിയിട്ടുണ്ട്.


ഫെബ്രുവരി 14ന് പശ്ചിമബംഗാളിലെ ബിഡ്നാപൂരില്‍ ആരംഭിക്കുന്ന ദേശീയ മീറ്റില്‍ പങ്കെടുക്കാനുള്ള ഒരുക്കത്തിലായിരുന്നു സ്റ്റീഫന്‍. മരണത്തിന് മണിക്കൂറുകള്‍ക്കു മുമ്പു വരെ പരിശീലനവും നടത്തിയതാണ്. ഡിസംബര്‍ മാസത്തില്‍ തിരുവനന്തപുരത്തു നടന്ന സംസ്ഥാന മാസ്റ്റേഴ്സ് മീറ്റില്‍ മൂന്നു സ്വര്‍ണമായിരുന്നു സ്റ്റീഫന്‍ നേടിയത്. 100 മീറ്റര്‍ ഹര്‍ഡില്‍സ്, 400 മീറ്റര്‍ ഹര്‍ഡില്‍സ്, ട്രിപ്പിള്‍ ജംമ്പ് എന്നിവയിലാണ് സ്റ്റീഫന്‍ സ്വര്‍ണം നേടിയത്. നാവിക സേനയില്‍ നിന്നും റിട്ടയര്‍ ചെയ്ത ശേഷമാണ് സ്റ്റീഫന്‍ വെറ്ററന്‍സ് മീറ്റുകളില്‍ ശ്രദ്ധ പതിപ്പിച്ചത്.

സൗത്ത് പോര്‍ട്ടില്‍ എന്‍എച്ച്എസ് ആശുപത്രിയിലെ നഴ്സ് ആണ് ഭാര്യ ജിബി, ഡിഗ്രി വിദ്യാത്ഥിനിയായ ക്രിസ്റ്റീന സ്റ്റീഫന്‍, എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ എല്‍ദോസ് സ്റ്റീഫന്‍ എന്നിവര്‍ മക്കളാണ്.


സംസ്‌കാരം തിങ്കളാഴ്ച ഉച്ചകഴിഞ്ഞു രണ്ടു മണിക്ക് പിണ്ടിമന സെന്റ് ജോണ്‍സ് യാക്കോബായ പള്ളിയില്‍ .

  • തൈറോയ്ഡിന് ചികിത്സയിലിരിക്കെ കാന്‍സര്‍ സ്ഥിരീകരിച്ചു; മലയാളി വിടവാങ്ങി
  • ഒരു മാസം മുമ്പ് അയര്‍ലന്‍ഡിലെത്തിയ മലയാളി യുവാവ് മരിച്ച നിലയില്‍
  • ബര്‍ക്കിംഗ്‌ഹെഡില്‍ ആദ്യകാല കുടിയേറ്റ മലയാളി അന്തരിച്ചു
  • ആദ്യകാല മലയാളി ഡോക്ടര്‍ അലക്സാണ്ടര്‍ നിക്കോളസ് യുകെയില്‍ അന്തരിച്ചു
  • നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ കാന്‍സര്‍ രോഗ ചികിത്സയിലിരിക്കെ മലയാളി നഴ്സ് വിടവാങ്ങി
  • നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ മലയാളി യുവതി കാന്‍സര്‍ ബാധിച്ചു മരണമടഞ്ഞു
  • നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ മലയാളി മരണമടഞ്ഞു
  • കാന്‍സര്‍ ചികിത്സയ്ക്കായി നാട്ടില്‍ പോയ ഓക്‌സ്‌ഫോര്‍ഡ് മലയാളി മരണമടഞ്ഞു
  • സനീഷിന്റെ സംസ്‌കാരം നാട്ടില്‍; പൊതുദര്‍ശനം ഫെബ്രുവരി 7ന് ബ്രാഡ് വെല്‍ ഹാളില്‍
  • ബോള്‍സോവറില്‍ കോട്ടയം സ്വദേശി ലിജു അന്തരിച്ചു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions