അസോസിയേഷന്‍

ലണ്ടന്‍ ഒഐസിസി യുകെയുടെ ആഭിമുഖ്യത്തില്‍ റിപ്പബ്ലിക് ദിനാഘോഷം ഗംഭീരമാക്കി

ലണ്ടന്‍ ഒഐസിസി യുകെയുടെ ആഭിമുഖ്യത്തില്‍ ലണ്ടന്‍ പാര്‍ലമെന്റ് സ്‌ക്വയറില്‍ റിപ്പബ്ലിക് ദിനാഘോഷം ഗംഭീരമാക്കി. മഹാത്മാ ഗാന്ധിയുടെ പ്രതിമക്കു മുന്നില്‍ ഒഐസിസി യുകെ വൈസ് പ്രസിഡന്റ് അള്‍സ ഹാര്‍അലിയുടെ നേതൃത്വത്തില്‍ യുകെയിലെ വിവിധ റീജ്യണുകളില്‍ നിന്നുള്ള നേതാക്കളെയും പ്രവര്‍ത്തകരെയും പങ്കെടുപ്പിച്ചു കൊണ്ട് ഇന്ത്യയുടെ 74 മത് റിപ്പബ്ലിക് ദിനാഘോഷം വളരെ ഗംഭീരമായി നടത്തി .ഒഐസിസി യുകെ യുടെ ജനറല്‍ സെക്രട്ടറി ഷാജീ അനന്ദിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന റിപ്പബ്ലിക്ക് ദിനാഘോഷ പരിപാടി വന്ദേ മാതര ഗാനാലാപനത്തോടെ തുടങ്ങി മഹാത്മാവിന്റെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി.


ഒഐസിസി ട്രഷാറര്‍ ജവഹര്‍ലാല്‍ സ്വാഗതം ആശംസിച്ചു റിപ്പബ്ലിക് ദിന സന്ദേശവുമായി ഒഐസിസിയുകെ വൈസ് പ്രസിഡന്റ് സുജു ഡാനിയേല്‍, യൂറോപ്പ് കോഡിനേറ്റര്‍, സുനില്‍ രവീന്ദ്രന്‍, സണ്ണി ലൂക്കോസ്, അഷറഫ് ക്രോയിഡന്‍, സാജു മണക്കുഴി എന്നിവര്‍ എത്തി.


തുടര്‍ന്ന് ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് റീജണല്‍ നേതാക്കന്‍മാരായ, യഹിയാ അന്നശ്ശേരി, ബാബു പുറുഞ്ചു, മണികണ്ഠന്‍ കൊടുമണ്‍, ബോബി ആന്റണി, അജിത് കുമാര്‍, രാജന്‍ പടിയില്‍ എന്നിവര്‍ സംസാരിച്ചു. ഒഐസിസിയുടെ വിദ്യാര്‍ത്ഥി യൂണിയന്‍ നേതാക്കന്മാരായ രാജീവ്, ജിന്‍സണ്‍, റുഷ്ത്തു, സിയോണ്‍, എന്നി യുവനേതാക്കളുടെ സാന്നിദ്ധ്യം പരിപാടിയെ കൂടുതല്‍ ധന്യമാക്കി.


പരിപാടിയുടെ വിജയത്തിലേക്ക് അപ്പാ ഗഫൂറിന്റെ കോര്‍ഡിനേഷന്‍ പരിപാടിയുടെ വിജയത്തിന് വഴിതെളിച്ചു. റിപ്പബ്ലിക്ക് ദിന പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് അപ്പാ ഗഫൂര്‍ നന്ദി പറഞ്ഞു.

ദേശീയ ഗാനാലാപനത്തോടെ പരിപാടി സമാപിച്ചു. എത്തിച്ചേര്‍ന്ന എല്ലാവര്‍ക്കും ലഘു ഭക്ഷണം കൊടുത്ത് യോഗം പിരിഞ്ഞു.

  • മലയാളികളുടെ സ്വത്തവകാശ സംരക്ഷണ നിയമം കാലഘട്ടത്തിന്റെ അനിവാര്യത: നിയമ നിര്‍മ്മാണത്തിനായി യുക്മയുടെ നിവേദനം
  • ആര്‍സിഎന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വീണ്ടും ജനവിധി തേടി ബിജോയ് സെബാസ്റ്റിയന്‍
  • ഹാവര്‍ഹില്‍ കേരള കള്‍ച്ചറല്‍ അസോസി യേഷന്‍ ആക്ഷന്‍ പ്ലാന്‍ മേയര്‍ പ്രകാശനം ചെയ്തു
  • യുക്മ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരം......ലോഗോകള്‍ ക്ഷണിക്കുന്നു
  • രജത ജൂബിലി കണ്‍വെന്‍ഷന്‍ ചരിത്ര മുഹൂര്‍ത്തമാക്കി യുകെകെസിഎ; യുകെ ക്‌നാനായ സമൂഹം പ്രവാസികള്‍ക്ക് മാതൃകയെന്ന് ചാണ്ടി ഉമ്മന്‍
  • ഓര്‍മ്മകളും ആശയങ്ങളും പങ്കുവെച്ച് ഡോ. മറിയ ഉമ്മന്‍; ഐഒസികവന്‍ട്രി യൂണിറ്റിന്റെ മീറ്റ് & ഗ്രീറ്റ് ശ്രദ്ധേയമായി
  • ഡോ. മറിയ ഉമ്മന്‍ പീറ്റര്‍ബൊറോയില്‍; ഐ ഒ സി സംഘടിപ്പിച്ച മെമ്പര്‍ഷിപ്പ് കാമ്പയിനും 'മധുരം മലയാളം' ആദരവും ശ്രദ്ധേയമായി
  • അഭിനയവും ഓഡിഷന്‍ പരിശീലനവുമായി കലാഭവന്‍ ലണ്ടന്‍ ഒരുക്കുന്ന പ്രത്യേക പരിശീലന കളരികള്‍
  • ഡോ. മറിയ ഉമ്മന് ഐ ഒ സി (യു കെ) മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി
  • യുകെകെസിഎ കണ്‍വന്‍ഷന് വിശിഷ്ടാതിഥിയായി ചാണ്ടി ഉമ്മന്‍ എത്തും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions