ലണ്ടന്‍ ബാര്‍ക്കിംഗില്‍ താമസിക്കുന്ന അനില്‍ കുമാര്‍ പിള്ള (65) അന്തരിച്ചു. പെട്ടെന്നുണ്ടായ ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം ഇന്നലെ രാവിലെയായിരുന്നു അന്ത്യം. തിരുവനന്തപുരം ജില്ലയിലെ മണമ്പൂരിലെ കടക്കംഞ്ചേരി കുടുംബാംഗമാണ് അനില്‍. പരേതനായ കെ നാരായണന്‍ പിള്ളയുടെയും വസുമതി അമ്മയുടെയും മകനാണ്.
വി. ലളിതാ ദേവിയാണ് ഭാര്യ. വിവേക് പിള്ള, വിഷ്ണു പിള്ള, വീണ പിള്ള എന്നിവരാണ് മക്കള്‍. രമ്യാ പിള്ള, ലിന്റ പിള്ള എന്നിവര്‍ മരുമക്കള്‍. സംസ്‌കാരം പിന്നീട് തീരുമാനിക്കും.
ഫെബ്രുവരി മൂന്നിന് അന്തരിച്ച പ്രസന്നാ വിജയന്റെ സംസ്‌കാരം ഈമാസം 11ന് നടക്കും. കവന്‍ട്രിയിലെ ബ്രാംകോട്ട് ക്രിമറ്റോറിയത്തില്‍ രാവിലെ 9.30 മുതല്‍ 11.40 വരെയാണ് ശുശ്രൂഷകളും സംസ്‌കാരവും നടക്കുക. ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ക്ക് ചികിത്സയിലായിരുന്നു. കഴിഞ്ഞ ഏതാനും ദിവസമായി പ്രസന്ന ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരിക്കുക ആയിരുന്നു. കോവിഡിന് ശേഷം ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ടിരുന്നു. ഏറെക്കാലം നഴ്‌സായി ജോലി ചെയ്തിരുന്നു.
ഭര്‍ത്താവ് വിജയന്‍ നായര്‍. പത്തനംതിട്ട ഇടയറന്മുള സ്വദേശിനിയാണ്. രണ്ടു മക്കളാണ് പ്രസന്നയ്ക്കും വിജയനും ഉള്ളത്. മകന്‍ ആസ്വിനും മകള്‍ ദീപ്തിയും. ഇരുവരും വിവാഹിതരാണ്. മരുമക്കള്‍ വാണി, അനീഷ്.