ഏറെ വര്‍ഷങ്ങളായി യുകെയില്‍ മലയാളി കുടുംബത്തിനൊപ്പം കഴിഞ്ഞിരുന്ന വൃദ്ധ മാതാവ് ഓര്‍മ്മയായി. കായംകുളം മുട്ടക്കുളം കട്ടച്ചിറ നടയില്‍ തെക്കേതില്‍ ഈശ്വരി (65)യാണ് വാറ്റ്‌ഫോഡ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ മരിച്ചത്. വാറ്റ്ഫോഡിലെ ഒരു മലയാളി കുടുംബത്തോട് ഒപ്പമാണ് ഇവര്‍ കഴിഞ്ഞിരുന്നത്. വാര്‍ധക്യ സംബന്ധമായ ചില അസ്വസ്ഥകള്‍ ഇവര്‍ക്കുണ്ടായിരുന്നതായി പരിചയമുള്ളവര്‍ വ്യക്തമാക്കുന്നു.
ഹെറ്റ്‌ഫോഡ് ഷെയര്‍ ഹിന്ദു സമാജത്തിലെ സജീവ സാന്നിധ്യം ആയിരുന്നു ഈശ്വരി. ഈശ്വരിയമ്മയുടെ മകളും മകനും ഇന്ത്യയിലാണ്. ഒരാള്‍ ഡല്‍ഹിയിലും മറ്റൊരാള്‍ കായംകുളത്തും.
കഴിഞ്ഞ ദിവസം നെഞ്ചുവേദനയെ തുടര്‍ന്നാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്നു ഏതാനും ദിവസം ആശുപത്രിയില്‍ കഴിഞ്ഞിട്ടും രോഗ ശമനം ഇല്ലാതെ ഒടുവില്‍ അന്ത്യം സംഭവിക്കുക ആയിരുന്നു. മരണ വിവരം അറിഞ്ഞു ഒട്ടേറെ മലയാളികള്‍ ആശുപത്രിയില്‍ എത്തിയിരുന്നു. മൃതദേഹം ഇപ്പോള്‍ ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടില്‍ എത്തിക്കാനുള്ള ശ്രമമാണ് നടന്നു വരുന്നത്. വാറ്റ്‌ഫോഡ് മലയാളികള്‍ക്ക് അന്ത്യാഭിവാദ്യം അര്‍പ്പിക്കാന്‍ പൊതുദര്‍ശനം നടത്തുന്ന കാര്യവും ബന്ധപ്പെട്ടവര്‍ പരിഗണിക്കുന്നുണ്ട്.