അസോസിയേഷന്‍

കെന്റ് അയ്യപ്പക്ഷേത്രത്തില്‍ മഹാശിവരാത്രി ആചരണം

ശ്രീപരമേശ്വരനെ പൂജിക്കുന്നതിനുള്ള ഏറ്റവും ഉത്തമമായ ദിനമാണു മഹാശിവരാത്രി. കെന്റ് അയ്യപ്പക്ഷേത്രത്തില്‍ മഹാശിവരാത്രി ആചരണം ഫെബ്രുവരി 18 ശനിയാഴ്ച വൈകുന്നേരം ആറു മണി മുതല് പിറ്റേ ദിവസം രാവിലെ ആറു മണി വരെ നടത്തുന്നു. അന്നേദിനം ശ്രീ അയ്യപ്പ പൂജയും മറ്റു വിശേഷാല്‍ പൂജകളും കര്‍മങ്ങളും ഉണ്ടായിരിക്കും. ശ്രീ അയ്യപ്പ പൂജ വൈകുന്നേരം അഞ്ചു മണി മുതല്‍ രാത്രി എട്ടര വരെയുമാണ് നടത്തപ്പെടുക.


അയ്യപ്പപൂജയോടനുബന്ധിച്ചു ഭജന, വിളക്കുപൂജ, നെയ്യഭിഷേകം, സഹസ്രനാമാര്‍ച്ചന, ശനിദോഷ പരിഹാരം (നീരാഞ്ജനം), ദീപാരാധന, പടിപൂജ, ഹരിവരാസനം, പ്രസാദവിതരണം, അന്നദാനം എന്നിവ ഉണ്ടായിരിക്കുന്നതാണ്. വിളക്കുപൂജയില്‍ പങ്കെടുക്കുന്നവര്‍ നിലവിളക്കും നാളികേരവും പൂജാപുഷ്പങ്ങളും കൊണ്ടുവരേണ്ടതാണ്. നീരാഞ്ജനം ചെയ്യുന്ന ഭക്തര്‍ ഒരു നാളികേരം കൊണ്ടുവരേണ്ടതാണ്.


ബ്രിസ്‌ടോളില്‍ നിന്ന് വരുന്ന ശ്രീ വെങ്കിടേഷസ്വാമികള്‍ പൂജകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിക്കുന്നതാണ്. ജാതിമതവര്‍ണ്ണഭാഷാഭേദമെന്യേ ഏവരെയും സാദരം ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.


Temple Address :

Medway Hindu Mandir, Kent Ayyappa Temple, 361 Canterbury tSreet, Gillingham, Kent, ME7 5XS.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

Website : www.kentayyappatemple.org Email : kentayyappatemple@gmail.com

Facebook : Kent Ayyappa Temple

Tel: 07985 245890 / 07507 766652 / 07838 170203 / 07478 728555 / 07973 151975

  • കാര്‍ഡിഫ് മലയാളി ആശിഷിന്റെ ഓര്‍മ്മയ്ക്കായി വോളിബോള്‍ ടൂര്‍ണമെന്റ് ഒരുക്കി സുഹൃത്തുക്കള്‍
  • ബ്ലാക്ക്ബേണ്‍ യുണൈറ്റഡ് മലയാളി അസോസിയേഷന് പുതിയ ഭാരവാഹികള്‍
  • യുക്മ നഴ്‌സസ് ഫോറം 8-ാം ദേശീയ സമ്മേളനവും അന്താരാഷ്ട്ര നഴ്‌സസ് ദിനാഘോഷവും മെയ് 9ന്; നഴ്‌സുമാര്‍ക്കായി റീല്‍ മത്സരവും
  • യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്റെ 2026 ലെ പ്രധാന പരിപാടികളുടെ തീയതികള്‍ പ്രഖ്യാപിച്ചു
  • ആവേശം വിതറി ലിവര്‍പൂള്‍; ലിമയുടെ രജതജുബിലി ആഘോഷം 'പ്രയാണം @ 25' അവിസ്മരണീയമായി
  • മെയ്ഡ്‌സ്റ്റോണ്‍ മലയാളി അസോസിയേഷന് നവനേതൃത്വം; ശ്രീജിത്ത് കുറുവന്‍കാട്ടില്‍ പ്രസിഡന്റ് , പ്രവീണ്‍ രാമകൃഷ്ണന്‍ സെക്രട്ടറി
  • നാഗമണ്ഡല നാടകം എ ഐ സഹായത്താല്‍ സ്റ്റേജില്‍ അവതരിപ്പിച്ച് ശ്രദ്ദേയമായി കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യുണിറ്റി
  • ടോണ്ടന്‍ മലയാളി അസോസിയേഷന് നവനേതൃത്വം
  • മോഹന്‍ജി ഫൗണ്ടേഷനും, ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും ചേര്‍ന്ന് വിവേകാനന്ദ ജയന്തി ആഘോഷം സംഘടിപ്പിക്കുന്നു
  • അശോക് കുമാറിന്റെ മാരത്തോണ്‍ ചാരിറ്റി ഫണ്ട് റൈസിംഗ് ; ക്രോയ്ഡോണ്‍ മേയറും സിവിക് മേയറും മറ്റ് വിശിഷ്ടാതിഥികളും പങ്കെടുക്കും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions