ലൂട്ടനില്‍ തികച്ചും ആകസ്മികമായി മരണത്തിനു കീഴടങ്ങിയ കെയ്‌ലാ ജേക്കബിന്റെ പൊതുദര്‍ശന ചടങ്ങുകളും സംസ്‌കാരവും ചൊവ്വാഴ്ച നടക്കും. ഹോളി ഗോസ്റ്റ് കാത്തോലിക് ചര്‍ച്ചില്‍ ഉച്ചയ്ക്ക് 1.30 മുതല്‍ 3.30 വരെയാണ് പ്രാര്‍ത്ഥനാ ചടങ്ങുകളും പൊതുദര്‍ശനവും നടക്കുക. തുടര്‍ന്ന് വൈകിട്ട് 4.15ഓടെ ലൂട്ടന്‍ വെയില്‍ സെമിട്രിയില്‍ മൃതദേഹം സംസ്‌കരിക്കും. കെയ്‌ലയുടെ അപ്രതീക്ഷിത മരണ വാര്‍ത്തയില്‍ നടുങ്ങിയ സുഹൃത്തുക്കളും പ്രിയപ്പെട്ടവരും അടക്കം നൂറു കണക്കിനു പേരാണ് അവളെ അവസാന നോക്കു കാണുവാനും യാത്രാമൊഴി ചൊല്ലുവാനുമായി ഇന്ന് ലൂട്ടനിലേക്ക് എത്തുക.
ഫെബ്രുവരി നാലാം തീയതിയാണ് കെയ്‌ല കുഴഞ്ഞു വീണു മരിച്ചത്. ശാരീരികമായി മറ്റൊരു വിഷമതകളും ഇല്ലാതിരുന്ന കെയ്‌ലയുടെ മരണത്തിനു കാരണമായി പറയുന്നത് ഒരു സാധാരണ പനിയാണ്. ഒരാഴ്ച മുമ്പു തന്നെ് കെയ്‌ലാ പനി സംബന്ധമായ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു എന്നാണ് പുറത്തുവന്ന വിവരം. പനി മാറാതെ തുടരുന്നതിനാല്‍ ജിപിയെ കാണുകയും ചെയ്തിരുന്നു. സാധാരണ പോലെ പാരാസിറ്റാമോള്‍ അടക്കമുള്ള മരുന്നുകള്‍ നല്‍കി ഡോക്ടര്‍ കുട്ടിയെ വീട്ടിലേക്കു മടക്കി അയക്കുകയും ചെയ്തു. ഇതിനിടയിലും പനി വിട്ടുമാറാതെ ക്ഷീണവും അസ്വസ്ഥതയും കെയ്‌ല പ്രകടിപ്പിച്ചതിനെ തുടര്‍ന്നും വീണ്ടും ജിപി സേവനം തേടിയെങ്കിലും മരുന്നുകള്‍ തുടരാനുള്ള ഉപദേശമാണ് ലഭിച്ചത്.
വീട്ടിലെ മറ്റ് അംഗങ്ങള്‍ക്കും പനി ബാധിച്ചിരുന്നതിനാല്‍ അടിക്കടി ആശുപത്രിയില്‍ പോകാനും പ്രയാസമായ സാഹചര്യം ആയിരുന്നു.
സംസ്‌കാര ചടങ്ങുകള്‍ നടക്കുന്ന പള്ളിയുടെ വിലാസം
Holy Ghost Catholic Church, 33 Westbourne Rd, Luton LU4 8JD
സെമിത്തേരിയുടെ വിലാസം
Luton Vale Cemetery & Crematorium, The Vale, Butterfield Green Rd, Luton LU2 8DD