യുകെ മലയാളികളെ ദുഃഖത്തിലാഴ്ത്തി രണ്ടുവയസുകാരന്‍ പനിബാധിച്ച് മരണമടഞ്ഞു. പ്രസ്റ്റണില്‍ താമസിക്കുന്ന ജോജിയുടെയും സിനിയുടെയും മകന്‍ ജോനാഥന്‍ ജോജിയെയാണ് കഴിഞ്ഞ ദിവസം വൈകിട്ട് 5 മണിയോടെ മരണം കവര്‍ന്നെടുത്തത്.
കുട്ടിക്ക് പനി ബാധിച്ചതിനെ തുടര്‍ന്ന് ഡിസംബര്‍ മുതല്‍ പ്രസ്റ്റണ്‍ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. എന്നാല്‍ രോഗം ശമിക്കാതിരുന്നതിനെ തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായിട്ടാണ് ലിവര്‍പൂളിലെ ഹോസ്പിറ്റലില്‍ എത്തിയത്. കുട്ടി രണ്ടാഴ്ചയായി ലിവര്‍പൂള്‍ ഹോസ്പിറ്റലില്‍ വെന്റിലേറ്ററില്‍ ആയിരുന്നു .
മാര്‍ത്തോമാ സഭയിലെ അംഗങ്ങളായ ജോജിയും സിനിയും യുകെയിലെത്തിയിട്ട് മൂന്ന് വര്‍ഷമേ ആയിട്ടുള്ളൂ.
ഈ മാസം തന്നെ പനി ബാധിച്ച് രണ്ട് മരണങ്ങളാണ് യുകെ മലയാളികളെ തേടിയെത്തിയത്. ലൂട്ടനില്‍ താമസിക്കുന്ന തൊടുപുഴ വള്ളിയില്‍ വിവിയന്‍ ജേക്കബിന്റെ മകള്‍ കയേല (16) ഫെബ്രുവരി മൂന്നാം തീയതി പനി ബാധിച്ച് മരണമടഞ്ഞിരുന്നു. കടുത്ത പനി മൂലം കുഴഞ്ഞു വീണ കയേലയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം കവര്‍ന്നെടുക്കുകയായിരുന്നു.