ലണ്ടന്‍: യുകെ മലയാളികളെ ദുഃഖത്തിലാഴ്ത്തി വീണ്ടും മലയാളി കുരുന്നിന്റെ മരണം. മൂന്നരമാസം പ്രായമുള്ള ജെയ്ഡനാണ് മരണപ്പെട്ടത്. വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്നരയ്ക്കായിരുന്നു സംഭവം. കിടക്കയില്‍ കിടന്ന് കമിഴാന്‍ ശ്രമിക്കുന്നതിനിടയില്‍ മുഖം അമര്‍ന്നു ശ്വാസം മുട്ടി മരണപ്പെട്ടതാണെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍. പാല രാമപുരം സ്വദേശികളുടെ മകനാണ് മരണപ്പെട്ടത്.
പ്രസവത്തിനായി നാട്ടില്‍ പോയ ദമ്പതികള്‍ തിരികെ യുകെയില്‍ എത്തിയിട്ട് ഏതാനും ആഴ്ചകള്‍ പിന്നിടുന്നതേയുള്ളൂ. അപകട വാര്‍ത്ത അറിയിച്ചതിനു പിന്നാലെ ആംബുലന്‍സ് ജീവനക്കാര്‍ എത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നിലവില്‍ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
അപകട സമയം വീട്ടിലുള്ളവര്‍ കുട്ടിയെ രക്ഷിക്കാന്‍ നോക്കിയെങ്കിലും കഴിഞ്ഞില്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
യുകെ മലയാളികളായ ജോജിയുടെയും സിനിയുടെയും മകന്‍ രണ്ട് വയസുള്ള ജോനാഥന്‍ ജോജിയുടെ വേര്‍പാട് ഈ അടുത്ത് ആയിരുന്നു. അതിന്റെ ദുഃഖത്തിനിടയിലാണ് മൂന്നര മാസം പ്രായമുള്ള കുഞ്ഞിന്റെ മരണം യുകെ മലയാളികളെ തേടിയെത്തിയത്.