പ്രസ്റ്റണിലെ ജോജി - സിനി ദമ്പതികളുടെ മകന്‍ രണ്ടു വയസുകാരന്‍ ജോനാഥന്റെ പൊതുദര്‍ശനവും സംസ്‌കാരവും ബുധനാഴ്ച നടക്കും. മാഞ്ചസ്റ്ററിലെ സെന്റ് ജോര്‍ജ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ചിലാണ് അന്ത്യ കര്‍മ്മങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. ബുധനാഴ്ച്ച ഉച്ചകഴിഞ്ഞ് 1 മണിക്കാണ് ചടങ്ങുകള്‍ ആരംഭിക്കുക.
യുകെ- യൂറോപ്പ് ആഫ്രിക്ക ഭദ്രാസന മെത്രാപ്പോലീത്ത എബ്രഹാം മാര്‍ സ്‌തേഫാനോസിന്റെയും വൈദിക ശ്രേഷ്ടരുടെയും കാര്‍മികത്വത്തിലായിരിക്കും ശ്രുശ്രൂഷകള്‍. ദേവാലയത്തിലെ ശ്രുശ്രൂഷകള്‍ക്ക് ശേഷം ഉച്ചകഴിഞ്ഞ് 3 ന് ദേവാലയത്തിന് സമിപമുള്ള ഓവര്‍ ഡെയ്ല്‍ സെമിത്തേരിയില്‍ സംസ്‌കാര ശ്രുശ്രൂഷയും നടത്തും.
സെന്റ് ജോര്‍ജ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഇടവകാംഗമായ ജോജി- സിനി ദമ്പതികളുടെ മകന്‍ ജോനാഥന്‍ ജോജി പനി ബാധിച്ചാണ് ഞായറാഴ്ച വൈകിട്ട് അഞ്ചു മണിക്ക് മരണമടഞ്ഞത്. കഴിഞ്ഞ ഡിസംബര്‍ മുതല്‍ പ്രസ്റ്റണ്‍ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു ജോനാഥന്‍. എന്നാല്‍ രോഗം ശമിക്കാതിരുന്നതിനെ തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി ലിവര്‍പൂളിലെ ഹോസ്പിറ്റലിലേക്ക് മാറ്റിയിരുന്നു. കുട്ടി രണ്ടാഴ്ചയായി ലിവര്‍പൂള്‍ ഹോസ്പിറ്റലില്‍ വെന്റിലേറ്ററില്‍ ആയിരുന്നു. ജോനാഥന് വേണ്ടിയുള്ള പ്രാര്‍ത്ഥനകളെല്ലാം വിഫലമാക്കിയാണ് മരണവാര്‍ത്ത എത്തിയത്.
ജോജിയും സിനിയും യുകെയിലെത്തിയിട്ട് മൂന്ന് വര്‍ഷമേ ആയിട്ടുള്ളൂ. ജോജിയുടെ കുടുംബം പത്തനംതിട്ടക്കാരാണെങ്കിലും പഠിച്ചതും വളര്‍ന്നതും എല്ലാം ഭോപ്പാലിലാണ്. സിനി കൊല്ലം സ്വദേശിയാണ്.