യുകെ മലയാളികളുടെ തേടി തുടരെ മരണവാര്‍ത്തകള്‍. ഏറ്റവും ഒടുവിലായി നോട്ടിങ്ഹാം മലയാളി ബൈജു മേനാച്ചേരി(52) ചാലക്കുടിയിലെ വീട്ടില്‍ കുഴഞ്ഞ് വീണ് മരിച്ച വിവരമാണ് പുറത്തുവരുന്നത്. അടുത്ത മാസം യുകെയിലേക്ക് മടങ്ങാന്‍ തയാറെടുക്കവേ ആണ് അപ്രതീക്ഷിത വിയോഗം.
ഒരു വര്‍ഷത്തിലേറെ ആയി നാട്ടിലെ വസ്തുവകകള്‍ വില്‍ക്കുന്നതിനും മറ്റുമായി ബൈജു നാട്ടില്‍ ആയിരുന്നു. ഇന്ന് ബൈജുവിന്റെ പത്‌നി ഹില്‍ഡയും രണ്ടു മക്കളും നാട്ടിലേക്കു യാത്ര തിരിക്കുവാന്‍ തയ്യാറാവുകയാണ്. അടുത്ത മാസം നാട്ടില്‍ നിന്നും യുകെയിലേക്കു മടങ്ങാന്‍ തയാറെടുക്കുമ്പോഴാണ് മരണം എത്തിയത്.
വീട്ടില്‍ കുഴഞ്ഞു വീണ ബൈജുവിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു കഴിഞ്ഞിരുന്നു. സംസ്‌കാരം നാളെ ചാലക്കുടിയിലെ ഇടവക ദേവാലയത്തില്‍ നടക്കും എന്നാണ് ലഭ്യമാകുന്ന വിവരം. ഓസ്ട്രേലിയയില്‍ ഉള്ള സഹോദരനും ഇന്ന് നാട്ടിലെത്താനാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
രണ്ടു പതിറ്റാണ്ട് മുന്‍പ് യുകെയില്‍ എത്തിയ ബൈജുവും പത്‌നി ഹില്‍ഡയും നോട്ടിന്‍ഹാമിലെ ആദ്യ മലയാളി കുടുംബങ്ങളില്‍ ഒന്നാണ്. നോട്ടിങ്ഹാം മലയാളി ജീവിതത്തില്‍ ബൈജു ഇല്ലാത്ത പരിപാടികള്‍ ഒന്നുമില്ലായിരുന്നു.
സ്റ്റേജ് ഷോകള്‍ പലതും യുകെ മലയാളികള്‍ കണ്ടാസ്വദിച്ചതു ബൈജു അടക്കമുള്ള സംഘടകരിലൂടെയാണ്.