ചാലക്കുടിയിലെ വീട്ടില്‍ വച്ചു കുഴഞ്ഞു വീണ് മരിച്ച യുകെ നോട്ടിംഗ്ഹാമിലെ മലയാളി ബൈജു മേനാച്ചേരിയുടെ (52) സംസ്‌കാരം നടത്തി. ഞായാറാഴ്ച ചാലക്കുടിയിലെ മേനാച്ചേരിവീട്ടില്‍ പൊതു ദര്‍ശന ചടങ്ങില്‍ ബൈജുവിന്റെ നാട്ടിലേയും യുകെയിലേയും സുഹൃത്തുക്കള്‍ അനുസ്മരിച്ചു.
20 വര്‍ഷങ്ങള്‍ക്ക് മുമ്പ് യുകെയിലെത്തിയ ബൈജു കഴിഞ്ഞ ഒരു വര്‍ഷമായി നാട്ടിലായിരുന്നു. നാട്ടിലെ വസ്തുക്കള്‍ വില്‍ക്കുന്നതിനായി പോയ ബൈജു ഏപ്രിലില്‍ യുകെയിലെക്ക് മടങ്ങാനുള്ള ഒരുക്കത്തിലായിരുന്നു. ഇതിനിടെയാണ് കുഴഞ്ഞുവീണതും ആശുപത്രിയിലെത്തിക്കും മുമ്പ് മരണമടഞ്ഞതും. ചാലക്കുടി സെന്റ് മേരിസ് ഫെറോന ദേവാലയത്തില്‍ നടന്ന ചടങ്ങില്‍ വിവിധ വൈദീകര്‍ നേതൃത്വം നല്‍കി.
നോട്ടിംഗ്ഹാം മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍, മുദ്ര ആര്‍ട്‌സ് എന്നിവയുടെ സ്ഥാപക ഭാരവാഹികളില്‍ ഒരാളായ ബൈജു ഏവര്‍ക്കും പ്രിയങ്കരനായിരുന്നു.
ഭാര്യ ഹില്‍ഡയും മക്കളായ എറന്‍, എയ്ഡന്‍ എന്നിവരും കഴിഞ്ഞ ദിവസം യുകെയില്‍ നിന്നും എത്തിയിരുന്നു. ബുധനാഴ്ച ചാലക്കുടി സെന്റ് മേരീസ് ഫെറോന ദേവാലയത്തില്‍ മരണാനന്തര ചടങ്ങിനോടനുബന്ധിച്ചുള്ള ദിവ്യ ബലി നടക്കും.