യുകെയിലുള്ള മകള്‍ക്കും കുടുംബത്തിനും ഒപ്പം കഴിഞ്ഞിരുന്ന പിതാവിന് ആകസ്മിക മരണം. ഡെര്‍ബിയിലെ മില്‍ന ജെയ്‌സണിന്റെ പിതാവ് ജെയ്‌സണ്‍ വര്‍ക്കി (68) ആണ് വിടവാങ്ങിയത്. കഴിഞ്ഞ ദിവസം രാത്രി ആശുപത്രിയില്‍ വച്ചാണ് ജെയ്‌സണിന്റെ മരണം സംഭവിച്ചത്. അരുണ്‍ ജോണ്‍ ആണ് മില്‍നയുടെ ഭര്‍ത്താവ്. ജെയ്‌സണ്‍ കരള്‍ രോഗ ബാധിതനായിരുന്നു എന്നാണ് പ്രാഥമിക വിവരം.
ജെയ്‌സണിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ ഹെര്‍മന്‍ മാര്‍ത്തോമാ ചര്‍ച്ച് അനുശോചനം രേഖപ്പെടുത്തി.