കുവൈറ്റ് അല്‍ജാബിര്‍ ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സ് ആയിരുന്ന കോട്ടയം തൃക്കൊടിത്താനം കുന്നുംപുറം സ്വദേശിനി ജസ്റ്റി റോസ് ആന്റണി (40) വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് ജസ്റ്റിയും കുടുംബവും അവധിക്ക് നാട്ടിലെത്തിയത്. ഇന്നലെ വൈകിട്ട് നാലരയ്ക്കായിരുന്നു അപകടം.
വാഴൂര്‍ റോഡില്‍ പൂവത്തുംമൂട് എന്ന സ്ഥലത്ത് വച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന സ്വിഫ്റ്റ് കാറില്‍ എതിരെ സ്പീഡില്‍ വന്ന ബൈക്ക് ഇടിക്കുകയായിരുന്നു. തുടര്‍ന്ന് നിയന്ത്രണം നഷ്ടമായ കാര്‍ മറ്റൊരു ഓട്ടോയിലും ഇടിച്ചു.
അപകടത്തില്‍ ജസ്റ്റിയുടെ ഭര്‍ത്താവ് ജസ്വിന്‍ ജോണ്‍, മക്കളായ ജോവാന്‍, ജോവാന എന്നിവര്‍ക്കും ബൈക്കിലും ഓട്ടോയിലും സഞ്ചരിച്ചിരുന്നവര്‍ക്കും സാരമായി പരിക്ക് പറ്റിയിട്ടുണ്ട്.
മുമ്പിലെ സീറ്റില്‍ ഇരിക്കുകയായിരുന്ന ജസ്റ്റിയുടെ സൈഡില്‍ അമിതവേഗതയില്‍ വന്ന സൂപ്പര്‍ ബൈക്ക് ഇടിച്ചുകയറുകയായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം.