ഇടുക്കി: നവജാത ശിശു തൊണ്ടയില്‍ മുലപ്പാല്‍ കുടുങ്ങി മരിച്ചതിന്റെ വിഷമത്തില്‍ അമ്മ മൂത്ത മകനുമായി കിണറ്റില്‍ ചാടി ജീവനൊടുക്കി. ഇടുക്കി ഉപ്പുതറ കൈതപ്പതാല്‍ ലിജയും ഏഴു വയസ്സുള്ള മകന്‍ ജിന്‍ ടോമുമാണ് മരിച്ചത്. ലിജിയുടെ 28 ദിവസം പ്രായമുള്ള കുഞ്ഞാണ് രണ്ടുദിവസം മുന്‍പ് തൊണ്ടയില്‍ മുലപ്പാല്‍ കുടുങ്ങി മരിച്ചത്.
കുഞ്ഞു മരിച്ചതിനു പിന്നാലെ ലിജി കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നു. ഇന്നലെ കുഞ്ഞിന്റെ സംസ്‌കാരം നടന്നിരുന്നു. ഇന്നു രാവിലെ ബന്ധുക്കള്‍ പള്ളിയില്‍ പോയി മടങ്ങിയെത്തിയപ്പോള്‍ ലിജിയേും മകനെയും കാണാതായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കിണറ്റില്‍ കണ്ടെത്തിയത്. ഫയര്‍ഫോഴ്‌സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.
പ്രസവത്തിനായി സ്വന്തം വീട്ടിലെത്തിയതായിരുന്നു ലിജി.