അസോസിയേഷന്‍

'ഇന്ത്യന്‍ ദേശീയ പതാകയെ അപമാനിച്ചത് ഇന്ത്യന്‍ ആത്മാഭിമാനത്തിന് എതിരായുള്ള വെല്ലുവിളി' പ്രതിഷേധവുമായി യുക്മ

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ ദേശീയ പതാക ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന് മുമ്പില്‍ അപമാനിക്കപ്പെട്ട സംഭവത്തില്‍ യുക്മ ഞടുക്കവും ദു:ഖവും രേഖപ്പെടുത്തി. ഓരോ ഭാരതീയന്റെയും ആത്മാഭിമാനത്തെ മുറിപ്പെടുത്തിയ ഈ സംഭവത്തെ അപലപിക്കുകയും കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ നല്‍കുകയും ചെയ്യണമെന്ന് യുക്മ ദേശീയ സമിതി ആവശ്യപ്പെട്ടു.

ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ആസ്ഥാനമായ ഇന്ത്യ ഹൌസിന്റെ രണ്ടാം നിലയിലെ ബാല്‍ക്കണിയില്‍ സ്ഥാപിച്ചിരുന്ന ദേശീയ പതാക ഞായറാഴ്ച ഉച്ച കഴിഞ്ഞ് നശിപ്പിക്കുകയായിരുന്നു. ഖാലിസ്ഥാന്‍ അനുകൂല മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയെത്തിയ ഒരു ചെറിയ സംഘത്തില്‍ പെട്ടവരാണ് അക്രമം അഴിച്ചുവിട്ടത്. ഹൈക്കമ്മീഷനിലെ ജനാലച്ചില്ലുകള്‍ അടിച്ച് തകര്‍ത്ത അക്രമികള്‍ അക്രമം തടയാന്‍ ശ്രമിച്ച സെക്യൂരിറ്റി ജീവനക്കാരെ ആക്രമിക്കുകയും ചെയ്തു.

ഈ സംഭവത്തിലുളള പ്രതിഷേധം യുക്മയുടെ റീജിയണല്‍ കമ്മിറ്റികളുടെ നേതൃത്വത്തിലും എല്ലാഅംഗ അസ്സോസ്സിയേഷനുകളും തികച്ചും സമാധാനപരമായ മാര്‍ഗ്ഗങ്ങളിലൂടെ പ്രകടിപ്പിക്കണമെന്നുള്ള മെയില്‍ സന്ദേശം എല്ലാ റീജിയണുകള്‍ക്കും, അംഗ അസോസിയേഷനുകള്‍ക്കും യുക്മ സെക്രട്ടറി ഇതിനകം അയച്ചിട്ടുണ്ട്.

ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ ദേശീയ പതാകയെ അപമാനിക്കുകയും അക്രമം അഴിച്ച് വിടുകയും ചെയ്ത സംഭവത്തില്‍ ഇന്ത്യ ഗവണ്‍മെന്റിന്റെ ശക്തമായ പ്രതിഷേധം ഡല്‍ഹിയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണറേയും ബ്രിട്ടീഷ് ഗവണ്‍മെന്റിനേയും അറിയിക്കുകയുണ്ടായി.

  • മലയാളികളുടെ സ്വത്തവകാശ സംരക്ഷണ നിയമം കാലഘട്ടത്തിന്റെ അനിവാര്യത: നിയമ നിര്‍മ്മാണത്തിനായി യുക്മയുടെ നിവേദനം
  • ആര്‍സിഎന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വീണ്ടും ജനവിധി തേടി ബിജോയ് സെബാസ്റ്റിയന്‍
  • ഹാവര്‍ഹില്‍ കേരള കള്‍ച്ചറല്‍ അസോസി യേഷന്‍ ആക്ഷന്‍ പ്ലാന്‍ മേയര്‍ പ്രകാശനം ചെയ്തു
  • യുക്മ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരം......ലോഗോകള്‍ ക്ഷണിക്കുന്നു
  • രജത ജൂബിലി കണ്‍വെന്‍ഷന്‍ ചരിത്ര മുഹൂര്‍ത്തമാക്കി യുകെകെസിഎ; യുകെ ക്‌നാനായ സമൂഹം പ്രവാസികള്‍ക്ക് മാതൃകയെന്ന് ചാണ്ടി ഉമ്മന്‍
  • ഓര്‍മ്മകളും ആശയങ്ങളും പങ്കുവെച്ച് ഡോ. മറിയ ഉമ്മന്‍; ഐഒസികവന്‍ട്രി യൂണിറ്റിന്റെ മീറ്റ് & ഗ്രീറ്റ് ശ്രദ്ധേയമായി
  • ഡോ. മറിയ ഉമ്മന്‍ പീറ്റര്‍ബൊറോയില്‍; ഐ ഒ സി സംഘടിപ്പിച്ച മെമ്പര്‍ഷിപ്പ് കാമ്പയിനും 'മധുരം മലയാളം' ആദരവും ശ്രദ്ധേയമായി
  • അഭിനയവും ഓഡിഷന്‍ പരിശീലനവുമായി കലാഭവന്‍ ലണ്ടന്‍ ഒരുക്കുന്ന പ്രത്യേക പരിശീലന കളരികള്‍
  • ഡോ. മറിയ ഉമ്മന് ഐ ഒ സി (യു കെ) മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി
  • യുകെകെസിഎ കണ്‍വന്‍ഷന് വിശിഷ്ടാതിഥിയായി ചാണ്ടി ഉമ്മന്‍ എത്തും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions