അസോസിയേഷന്‍

തൊടുപുഴയിലെ കമല ശ്രീധരനു വേണ്ടി നടത്തുന്ന ഈസ്റ്റര്‍ ചാരിറ്റിക്ക് 1020 പൗണ്ട് ലഭിച്ചു

തൊടുപുഴ ആലക്കോട് ചിലവ് സ്വാദേശി കമല ശ്രീധരന്റെ ചികിത്സക്ക് വേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് നടത്തുന്ന ഈസ്റ്റര്‍ ചാരിറ്റിക്ക് ഇതുവരെ 1020 പൗണ്ട് ലഭിച്ചു. ചാരിറ്റി ഏപ്രില്‍ 10 തിങ്കളാഴ്ച അവസാനിക്കും , ലഭിക്കുന്ന തുക തൊട്ടടുത്ത ദിവസം കമല ശ്രീധരനു വീട്ടിലെത്തി കൈമാറും.

കൂടാതെ പേരുവെളിപ്പെടുത്താന്‍ താല്‍പ്പര്യമില്ലാത്ത യു കെ യിലെ ഒരു നല്ല സമരിയക്കാരന്‍ 40000 രൂപ നേരിട്ടും നല്‍കി, .ഇദ്ദേഹം ഇതിനുമുന്‍പും പലപ്രാവശ്യം വലിയ തുകകള്‍ നല്‍കിയിട്ടുണ്ട്. നഴ്‌സിംഗ് പഠനത്തിനു ബുദ്ധിമുട്ടുന്നു എന്ന് ഇടുക്കി ചാരിറ്റി അറിയിച്ച കുട്ടികളെ സഹായിച്ചിട്ടുണ്ട്. .ഇങ്ങനെ വലിയ തുകനല്‍കി സഹായിക്കാന്‍ കാരണം എന്താണ് എന്ന് ചോദിച്ചപ്പോള്‍ ഞാന്‍ 2010 ല്‍ സ്റ്റുഡന്റ് വിസയില്‍ യു കെയില്‍ എത്തിയപ്പോള്‍ ഒരു ബ്രെഡ് മേടിക്കാന്‍ വിഷമിച്ചിട്ടുണ്ട്, ദൈവസഹായത്താല്‍ എനിക്ക് ഇപ്പോള്‍ ബിസ്സിനെസ്സ് ചെയ്തു പണം ലഭിക്കുന്നുണ്ട് അതിന്റെ ഒരു വിഹിതം ഞാന്‍ നല്‍കുന്നു എന്നാണ് പറഞ്ഞത്.

പെയിന്റ് പണികൊണ്ടു, രോഗിയായ അമ്മയെയും രോഗിയായ പിതാവിനെയും ചികില്‍സിക്കാന്‍ നിവര്‍ത്തിയില്ലാതെ വിഷമിക്കുകയാണ് മകന്‍ ശ്രീജിത് ശ്രീധരന്‍ .

തകര്‍ന്നു വീഴാറായ ഒരു വീട്ടിലാണ് ഈ കുടുംബം കഴിയുന്നത് .ഈ കുടുംബത്തിന്റെ ദയനീയാവസ്ഥ ഞങ്ങളെ അറിയിച്ചത് യു കെ യിലെ Chelmsford ,Essex ല്‍ താമസിക്കുന്ന തൊടുപുഴ മുതലക്കുടം സ്വദേശി ടോമി സെബാസ്റ്റിനാണ് . ഒരു സോഷ്യല്‍ വര്‍ക്കര്‍ കൂടിയായ ടോമി നാട്ടില്‍ പോയപ്പോള്‍ ശ്രീജിത്തിന്റെ വീട്ടില്‍ പോകുകയും ഇവരുടെ വിഷമങ്ങള്‍ നേരിട്ട് മനസിലാക്കുകയും ചെയ്തിരുന്നു ടോമിയുടെ അഭ്യര്‍ത്ഥന മാനിച്ചു ഈ കുടുംബത്തിനു വേണ്ടി ഈസ്റ്റര്‍ ചാരിറ്റി ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.

സഹായങ്ങള്‍ താഴെ കാണുന്ന അക്കൗണ്ടില്‍ നിക്ഷേപിക്കുക '

ACCOUNT NAME , IDUKKI GROUP

ACCOUNT NO 50869805

SORT CODE 2050.82

BANK BARCLAYS.


  • പ്രവാസി കേരള കോണ്‍ഗ്രസ് യു.കെ പ്രതിനിധി സമ്മേളനവും ജനപ്രതിനിധികള്‍ക്ക് സ്വീകരണവും ജൂണ്‍ 6 ന് കോവെന്‍ട്രിയില്‍
  • യുക്മ മലയാളി സുന്ദരി' സീസണ്‍ 2 മത്സരാര്‍ത്ഥികളെ ക്ഷണിക്കുന്നു; മത്സരം യുക്മ കേരളപൂരം വള്ളംകളി വേദിയില്‍ കുര്യന്‍ ജോര്‍ജ്
  • യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണ്‍ കായിക മേള ജൂണ്‍ 13 ന് വാറിംഗ്ടണില്‍; രജിസ്ട്രേഷന്‍ പുരോഗമിക്കുന്നു
  • ഐ ഒ സി (യു കെ) ചെസ്റ്ററില്‍ യൂണിറ്റ് രൂപീകരിച്ചു; ജോബിന്‍സ് വര്‍ക്കി പ്രസിഡന്റ്, ജിനീഷ് കുളത്തിനാല്‍ ജനറല്‍ സെക്രട്ടറി, ബിജു മാത്യു ട്രഷറര്‍
  • ട്രാഫോര്‍ഡ് മലയാളി അസോസിയേഷന്‍ നഴ്‌സസ് ദിനം സമുചിതമായി ആഘോഷിച്ചു
  • യു ഡി എഫ് വിജയം ആഘോഷമാക്കി ഐ ഒ സി (യു കെ) - ചെസ്റ്റര്‍, ബ്ലാക്പൂള്‍ യൂണിറ്റുകള്‍
  • ബറോ കൗണ്‍സിലിന്റെ ഡെപ്യൂട്ടി മേയറായി സജീഷ് ടോം ചുമതലയേറ്റു
  • യുഡിഎഫിന്റെ മിന്നും വിജയം ആഘോഷമാക്കി യുകെയിലെ മലയാളി സമൂഹം
  • നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയത്തില്‍ യു.ഡി.എഫ് നേതൃത്വത്തെ പ്രവാസി കേരള കോണ്‍ഗ്രസ് യു.കെ അഭിനന്ദിച്ചു
  • മലയാളി തനിമയുടെയും ഒരുമയുടെയും നേര്‍ക്കാഴ്ചയായി ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ (ലിമ) സംഘടിപ്പിച്ച ഈസ്റ്റര്‍ -വിഷു- ഈദ് ആഘോഷം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions