സ്പിരിച്വല്‍

മാഞ്ചസ്റ്റര്‍ സെന്റ് മേരീസ് യാക്കോബായ സുറിയാനി ഇടവകയ്കയില്‍ വി.മൂറോന്‍ കൂദാശയ്ക്ക് മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് അഫ്രേം രണ്ടാമന്‍ ബാവ മുഖ്യ കാര്‍മ്മികന്‍

പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ ആത്മീയ പിതാവ് ശ്ലൈഹീക സന്ദര്‍ശനത്തിനായി മാഞ്ചെസ്റ്ററിലേക്ക് വരുന്നു. മാഞ്ചസ്റ്ററില്‍ പുതുതായി പണികഴിപ്പിച്ച സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് ദേവാലയത്തിന്റെ വി.മൂറോന്‍ കൂദാശയ്ക്ക് വേണ്ടിയാണ് മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് അഫ്രേം രണ്ടാമന്‍ ബാവ വരുന്നത്. മാഞ്ചെസ്റ്ററിലെത്തുന്ന പിതാവിന് തിരുമേനിമാരും, MSOC UK കൗണ്‍സിലും, മാഞ്ചസ്റ്റര്‍ സെന്റ് മേരീസ് പള്ളി അംഗങ്ങളും ചേര്‍ന്ന് ആവേശോജ്ജ്വലമായ സ്വീകരണം നല്‍കും.

മെയ് 12-ാം തീയതി മാഞ്ചസ്റ്ററില്‍ എത്തുന്ന പിതാവ് 13, 14 ദിവസങ്ങളിലായി നടക്കുന്ന വി.മൂറോന്‍ കൂദാശയ്ക്ക് മുഖ്യ കാര്‍മ്മികത്വം വഹിക്കും. 12-ാം തീയതി പിതാവ് ഇടവകാംഗങ്ങളുമായി ഒരു സംഗമം നടത്തുകയും ചെയ്യും. 13-ാം തീയതി രാവിലെ യാക്കോബായ വിശ്വാസികള്‍ക്ക് വേണ്ടി യൂണിവേഴ്സിറ്റി ഓഫ് ബോള്‍ട്ടന്‍ സ്റ്റേഡിയത്തില്‍ പ്രത്യേകം ക്രമീകരിച്ച വി.മദ്ബഹായില്‍ പിതാവ് വി.കുര്‍ബ്ബാന അര്‍പ്പിക്കുകയും അന്നേ ദിവസം 4 മണിയോട് കൂടി വി.മൂറോന്‍ കൂദാശയ്ക്കുള്ള ആരംഭം കുറിക്കുകയും ഏകദേശം 9 മണിയോട് കൂടി ആ ദിവസത്തെ പ്രാര്‍ത്ഥന കര്‍മ്മങ്ങള്‍ക്കു വിരാമമാക്കുകയും ചെയ്യും.


14-ാം തീയതി ഞായറാഴ്ച രാവിലെ 9 മണിയോട് കൂടി പരിശുദ്ധ പിതാവിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ വി.മൂന്നിന്മേല്‍ കുര്‍ബ്ബാനയാണ് ക്രമീകരിച്ചിരിക്കുന്നത്. അതിനു ശേഷം പിതാവ് മുഖ്യാതിഥി ആയി, ക്ഷണിക്കപ്പെട്ട അതിഥികളും ഇടവക ജനങ്ങളും ചേര്‍ന്നുള്ള പൊതുസമ്മേളനവും ഉണ്ടായിരിക്കുന്നതാണ്. പിതാവിന്റെ നേതൃത്വത്തില്‍ നടക്കുന്ന എല്ലാവിധ ആത്മീയ സാമൂഹിക പരിപാടികള്‍ക്കും ശേഷം 15-ാം തീയതി പിതാവ് തിരികെ പോകുന്നതായിരിക്കും. ഇടവകയുടെ ഈ ധന്യ മുഹൂര്‍ത്തത്തിലേക്ക് എല്ലാവരുടെയും സഹായ സഹകരണങ്ങളും പ്രാര്‍ത്ഥനയും ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.

  • കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ മകരവിളക്ക് മഹോത്സവം 14 ന്
  • ആത്മീയതയും സംസ്‌കാര സൗന്ദര്യവും നിറഞ്ഞ തിരുവാതിര: മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു സമാജത്തില്‍ ആഘോഷപൂരിത ദിനം
  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് സംഘടിപ്പിച്ച ദേശവിളക്കിന് ഭക്തിസാന്ദ്രമായ സമാപനം
  • കെന്റ് അയ്യപ്പക്ഷേത്രത്തില്‍ മണ്ഡല വിളക്ക് സമാപന പൂജ ഭക്തിസാന്ദ്രമായി
  • ലിവര്‍പൂള്‍ ഔര്‍ ലേഡി ക്യുന്‍ ഓഫ് പീസ് ലിതര്‍ലാന്‍ഡ് ഇടവകയില്‍ മനോഹരമായ പുല്‍ക്കൂടുകള്‍ ഒരുക്കി
  • ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ മണ്ഡലമകരവിളക്ക് മഹോത്സവം 27ന്
  • കേംബ്രിഡ്ജ് സെന്റ് ജോണ്‍ ഹെന്റി ന്യൂമാന്‍ സിറോ മലങ്കര മിഷന്റെ ക്രിസ്തുമസ് ശുശ്രൂഷ ബുധനാഴ്ച
  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് ലണ്ടന്‍ ദേശവിളക്ക്, മണ്ഡലച്ചിറപ്പ് മഹോത്സവം, ധനുമാസ തിരുവാതിര സംഘടിപ്പിക്കുന്നു
  • ഹേവാര്‍ഡ്സ് ഹീത്ത് ഹിന്ദു സമാജത്തിന്റെ പതിനെട്ടാം വര്‍ഷ അയ്യപ്പ പൂജ ശനിയാഴ്ച
  • മലങ്കര സുറിയാനി കത്തോലിക്ക സഭ യൂറോപ്പ് അപ്പസ്തോലിക് വിസിറ്റേറ്റര്‍ ഡോ.കുര്യാക്കോസ് മാര്‍ ഒസ്താത്തിയോസ് എപ്പിസ്‌കോപ്പ സ്ഥാനമേറ്റു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions