അയര്‍ലന്‍ഡില്‍ മലയാളി യുവതി കാന്‍സര്‍ ബാധിച്ചു മരിച്ചു. ഡബ്ലിന്‍ സിറ്റി വെസ്റ്റില്‍ താമസിയ്ക്കുന്ന തൃശ്ശൂര്‍ സ്വദേശിയായ ഹരീഷ് കുമാറിന്റെ ഭാര്യയായ ജിത മോഹനന്‍ (42) ആണ് ചികിത്സയിലിരിക്കെ മരണമടഞ്ഞത്. ബ്യൂമൗണ്ട് ഹോസ്പിറ്റലില്‍ വച്ച് വച്ചായിരുന്നു അന്ത്യം.
കഴിഞ്ഞ ഒരു വര്‍ഷക്കാലമായി കാന്‍സര്‍ രോഗത്തിന് ചികിത്സയിലായിരുന്നു ജിത. 12 വയസ്സുള്ള തന്മയി ഏക മകനാണ്. സത്ഗമയ കുടുംബത്തിലെ അംഗം കൂടിയായിരുന്നു ജിത മോഹനന്‍.
സംസ്കാരം നാട്ടില്‍ നടത്താനാണ് ബന്ധുക്കളുടെ തീരുമാനം. അയര്‍ലന്‍ഡിലെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാവുന്നതിനനുസരിച്ചു നാട്ടിലേക്ക് കൊണ്ടുപോകും. തിയതി സംബന്ധിച്ച തീരുമാനം ആയിട്ടില്ല.