അസോസിയേഷന്‍

തെക്കുമുറി ഹരിദാസിന്റെ ഓര്‍മ്മക്കായ് ഏപ്രില്‍ 29 ന് 'ലണ്ടന്‍ വിഷു വിളക്ക്'

ശ്രീ ഗുരുവായൂരപ്പന്റെ പരമ ഭക്തനും ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ചെയര്‍മാനുമായിരുന്ന തെക്കുമുറി ഹരിദാസ് എന്ന യുകെ മലയാളികളുടെ സ്വന്തം ഹരിയേട്ടന്‍ യശശ്ശരീരനായിട്ട് മാര്‍ച്ച് 24 ന് രണ്ട് വര്‍ഷം തികയുന്നു. ഗുരുവായൂര്‍ ശ്രീകൃഷ്ണക്ഷേത്രത്തില്‍ 29 വര്‍ഷങ്ങളായി മുടക്കമില്ലാതെ വിഷുവിനോടനുബന്ധിച്ച്, വിഷുദിനത്തില്‍ പ്രത്യേക വിഷുവിളക്ക് നടത്തുവാന്‍ അത്യപൂര്‍വ്വ ഭാഗ്യം സിദ്ധിച്ച വ്യക്തിയായിരുന്നു ഹരിയേട്ടന്‍. വര്‍ഷങ്ങള്‍ക്കുമുമ്പ്, എല്ലാ വര്‍ഷവും, ഉദാരമതികളായ ഭക്തജനങ്ങളില്‍ നിന്നും സ്വരൂപിക്കുന്ന സംഭാവനകളിലൂടെയും , ഗുരുവായൂരിലെ ചില വ്യക്തികളുടെ അശ്രാന്ത പരിശ്രമത്തിലൂടെയും ചെറിയ തോതില്‍ നടത്തിവന്നിരുന്ന വിഷുവിളക്ക് പിന്നീട് ഹരിയേട്ടന്‍ മുന്‍കൈയെടുത്തു സ്ഥിരമായി സ്‌പോണ്‍സര്‍ ചെയ്തു വിപുലമായി നടത്തി വരികയായിരുന്നു. ലണ്ടനിലെ ഇന്ത്യന്‍ എംബസ്സിയിലെ ഔദ്യോഗികത്തിരക്കും, കുടുംബബിസിനസ്സ് തിരക്കും, പൊതുകാര്യ സന്നദ്ധ പ്രവര്‍ത്തനങ്ങളുമെല്ലാം എത്രയേറെയുണ്ടെങ്കിലും, 29 വര്‍ഷവും മുടങ്ങാതെ വിഷുദിനത്തില്‍ ഗുരുവായൂരപ്പനെ കാണുവാനും വിഷുവിളക്കു ഭംഗിയായി നടത്തുവാനും ഭഗവത് സന്നിധിയില്‍ എത്തിയിരുന്നു ഹരിയേട്ടന്‍. ഗുരുവായൂര്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് സംഘടിപ്പിക്കാറുള്ള പാവങ്ങള്‍ക്കായുള്ള വിഷുസദ്യയും വര്‍ഷങ്ങളായി അമ്മയുടെ പേരില്‍ മുടങ്ങാതെ സ്‌പോണ്‍സര്‍ ചെയ്ത് നടത്തിയിരുന്നതും ഹരിയേട്ടനായിരുന്നു. 2020ലെ വിഷുവിളക്ക് പൂര്‍വ്വാധികം ഭംഗിയായി നടത്തുവാനുള്ള ശ്രമത്തിനിടയിലാണ്, നിര്‍ഭാഗ്യവശാല്‍, യുകെയിലും ഇന്ത്യയിലുമടക്കം ഒട്ടനവധി രാജ്യങ്ങളില്‍ കോവിഡ് നിയന്ത്രണങ്ങള്‍ നിലവില്‍ വരുന്നത്. 30 വര്‍ഷത്തിനിടയില്‍ 2020ല്‍ ആദ്യമായി ഹരിയേട്ടന് കോവിഡ് നിയന്ത്രണങ്ങള്‍ മൂലം ഗുരുവായൂരില്‍ എത്തുവാന്‍ സാധിച്ചിരുന്നില്ല. ഹരിയേട്ടന്റെ ഓര്‍മ്മക്കായി 2022 ഏപ്രില്‍ മുതല്‍ ലണ്ടനില്‍ എല്ലാ വര്‍ഷവും ലണ്ടന്‍ വിഷു വിളക്കും സൗജന്യ വിഷു സദ്യയും ഹരിയേട്ടന്റെ കുടുംബവും ലണ്ടന്‍ ഹിന്ദു ഐക്യവേദിയും ഒരുമിച്ചുചേര്‍ന്ന് സംഘടിപ്പിച്ചുവരുന്നു.

കുട്ടികളും മുതിര്‍ന്നവരും ചേര്‍ന്ന് സമര്‍പ്പിക്കുന്ന നൃത്താവിഷ്‌കാരം, ഹരിയേട്ടന്റെ ഇഷ്ടഭക്തിഗാനങ്ങള്‍ കോര്‍ത്തിണക്കി കുട്ടികള്‍ അവതരിപ്പിക്കുന്ന ഭക്തിഗാന സുധ 'ഓര്‍മ്മകളില്‍ ഹരിയേട്ടന്‍', നവധാര സ്‌കൂള്‍ ഓഫ് മ്യൂസിക്കിന്റെ ആഭിമുഖ്യത്തില്‍ സുപ്രസിദ്ധ വാദ്യകലാകാരന്‍ വിനോദ് നവധാരയുടെ നേതൃത്വത്തില്‍ അവതരിപ്പിക്കുന്ന മേജര്‍ സെറ്റ് ചെണ്ടമേളം, ഗുരുവായൂര്‍ ദേവസ്വം കിഴേടം പുന്നത്തൂര്‍ കോട്ട മേല്‍ശാന്തി ബ്രഹ്മശ്രീ വാസുദേവന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ സ്‌പെഷ്യല്‍ വിഷു പൂജ, ഹരിയേട്ടന്റെ ഓര്‍മ്മക്കായ് തെളിയിക്കുന്ന വിഷു വിളക്ക്, മുരളി അയ്യരുടെ മുഖ്യ കാര്‍മികത്വത്തില്‍ നടത്തുന്ന ദീപാരാധന, വിഷു സദ്യ (അന്നദാനം) എന്നിവയാണ് ലണ്ടന്‍ വിഷുവിളക്കിനോടനുബന്ധിച് 29 ന് നടത്തുവാനുദ്ദേശിച്ചിരിക്കുന്ന കാര്യപരിപാടികള്‍. ലണ്ടന്‍ വിഷു വിളക്കിനോടാനുബന്ധിച്ച് ഹരിയേട്ടന്റെ ഓര്‍മ്മക്കായി ആലുവ ശ്രീമൂലനഗരം മാതൃഛായ ബാലാഭവനിലും ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ അന്നദാനം നടക്കും.

ഹരിയേട്ടനോട് അടുത്ത് നില്‍ക്കുന്നവരും യുകെയിലെ പ്രമുഖ സാമൂഹികസാംസ്‌കാരികരാഷ്ട്രീയ പ്രമുഖരും പങ്കെടുക്കുന്ന ലണ്ടന്‍ വിഷു വിളക്കിലേക്ക് എല്ലാ സഹൃദയരെയും ഭഗവത് നാമത്തില്‍ സ്വാഗതം ചെയ്തുകൊള്ളുന്നതായി ഹരിയേട്ടന്റെ കുടുംബത്തോടൊപ്പം ലണ്ടന്‍ ഹിന്ദു ഐക്യവേദി അറിയിച്ചു.

For further details please contact

Suresh Babu: 07828137478, Subhash Sarkara: 07519135993, Jayakumar: 07515918523, Geetha Hari: 07789776536

Vishu Vilakku Venue: West Thornton Communtiy Cetnre, London Road, Thornton Heath, Croydon CR7 6AU

Date and Time: 29 April 2023, 5:30 pm onwards

Email: info@londonhinduaikyavedi.org

  • കാര്‍ഡിഫ് മലയാളി ആശിഷിന്റെ ഓര്‍മ്മയ്ക്കായി വോളിബോള്‍ ടൂര്‍ണമെന്റ് ഒരുക്കി സുഹൃത്തുക്കള്‍
  • ബ്ലാക്ക്ബേണ്‍ യുണൈറ്റഡ് മലയാളി അസോസിയേഷന് പുതിയ ഭാരവാഹികള്‍
  • യുക്മ നഴ്‌സസ് ഫോറം 8-ാം ദേശീയ സമ്മേളനവും അന്താരാഷ്ട്ര നഴ്‌സസ് ദിനാഘോഷവും മെയ് 9ന്; നഴ്‌സുമാര്‍ക്കായി റീല്‍ മത്സരവും
  • യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്റെ 2026 ലെ പ്രധാന പരിപാടികളുടെ തീയതികള്‍ പ്രഖ്യാപിച്ചു
  • ആവേശം വിതറി ലിവര്‍പൂള്‍; ലിമയുടെ രജതജുബിലി ആഘോഷം 'പ്രയാണം @ 25' അവിസ്മരണീയമായി
  • മെയ്ഡ്‌സ്റ്റോണ്‍ മലയാളി അസോസിയേഷന് നവനേതൃത്വം; ശ്രീജിത്ത് കുറുവന്‍കാട്ടില്‍ പ്രസിഡന്റ് , പ്രവീണ്‍ രാമകൃഷ്ണന്‍ സെക്രട്ടറി
  • നാഗമണ്ഡല നാടകം എ ഐ സഹായത്താല്‍ സ്റ്റേജില്‍ അവതരിപ്പിച്ച് ശ്രദ്ദേയമായി കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യുണിറ്റി
  • ടോണ്ടന്‍ മലയാളി അസോസിയേഷന് നവനേതൃത്വം
  • മോഹന്‍ജി ഫൗണ്ടേഷനും, ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും ചേര്‍ന്ന് വിവേകാനന്ദ ജയന്തി ആഘോഷം സംഘടിപ്പിക്കുന്നു
  • അശോക് കുമാറിന്റെ മാരത്തോണ്‍ ചാരിറ്റി ഫണ്ട് റൈസിംഗ് ; ക്രോയ്ഡോണ്‍ മേയറും സിവിക് മേയറും മറ്റ് വിശിഷ്ടാതിഥികളും പങ്കെടുക്കും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions