ചരമം

വെയിക്ഫീല്‍ഡില്‍ അന്തരിച്ച മഞ്ജുഷിന് നാളെ അന്ത്യാഞ്ജലി

യുകെ മലയാളികളെ ദുഃഖത്തിലാക്കി കഴിഞ്ഞദിവസം വിടപറഞ്ഞ മഞ്ജുഷ് മാണി (48)ക്കു ബന്ധുക്കളും സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും നാളെ (ശനിയാഴ്ച) അന്ത്യാഞ്ജലി അര്‍പ്പിക്കും. ഉച്ചകഴിഞ്ഞ് 4 മണിക്ക് മഞ്ജുഷിന്റെ മാതൃ ഇടവകയായ സെന്റ് മേരീസ് ആന്റ് സെന്റ് വില്‍ഫ്രഡ് ദേവാലയത്തിലാണ് പൊതുദര്‍ശനം ക്രമീകരിച്ചിരിക്കുന്നത്. തുടര്‍ന്ന് പരേതയോടുള്ള ആദര സൂചനയായി കുര്‍ബാനയും ഉണ്ടായിരിക്കുമെന്ന് വികാരി ഫാ. ജോസ് അന്ത്യാംകുളം അറിയിച്ചു.


വെയിക്ഫീല്‍ഡില്‍ കുടുംബസമേതം താമസിച്ചിരുന്ന മഞ്ജുഷ് കാന്‍സര്‍ ബാധിച്ച് ഏപ്രില്‍ 17 തിങ്കളാഴ്ചയാണ് മരണമടഞ്ഞത്. ഭാര്യയും പറക്കമുറ്റാത്ത രണ്ടു പെണ്‍കുട്ടികളെയും തനിച്ചാക്കിയാണ് മഞ്ജുഷ് ഈ ലോകത്തോട് യാത്ര പറഞ്ഞത്. ഷെഫായിട്ട് ജോലി ചെയ്തു കൊണ്ടിരുന്ന മഞ്ജുഷിന്റെ ഭാര്യ ബിന്ദു അടുത്തകാലത്ത് മാത്രമാണ് എന്‍എച്ച്എസില്‍ ജോലിയില്‍ പ്രവേശിച്ചത്. മഞ്ജുഷ്- ബിന്ദു ദമ്പതികളുടെ രണ്ട് പെണ്‍മക്കളായ ആന്‍ മേരിയും, അന്നയും എ ലെവലിലും പത്താം ക്ലാസിലുമാണ് പഠിക്കുന്നത്.


രണ്ട് വര്‍ഷം മുന്‍പാണ് തനിക്കു കാന്‍സര്‍ പിടിപെട്ടിരിക്കുന്ന കാര്യം മഞ്ജുഷ് തിരിച്ചറിഞ്ഞത്. എല്ലാവരെയും ചിരിച്ചുകൊണ്ട് സ്വാഗതം ചെയ്യുന്ന, ആരോടും സൗഹൃദം കൂടുന്ന നല്ലൊരു മനസ്സിനുടമയായിരുന്നു മഞ്ജുഷ്. അതുകൊണ്ടു തന്നെ ഈ വിയോഗം വെയിക്ഫീല്‍ഡ് മലയാളികളുടെ നൊമ്പരമായി മാറി. മഞ്ജുഷിന്റെ ആവശ്യപ്രകാരം നാട്ടിലാണ് സംസ്‌കാരം നടത്തുന്നത്.

  • മലയാളി ഡോക്ടര്‍ യുകെയില്‍ അന്തരിച്ചു
  • ബ്രിസ്‌റ്റോളില്‍ താമസിക്കുന്ന പയസ്സ് കുന്നശ്ശേരിയുടെ ഭാര്യ റിനി കുന്നശ്ശേരി അന്തരിച്ചു
  • കുഞ്ഞു ജസീക്കയ്ക്ക് കണ്ണീരോടെ വിട നല്‍കി യുകെ മലയാളി സമൂഹം
  • ഓസ്‌ട്രേലിയയില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം
  • അയര്‍ലന്‍ഡില്‍ നടന്നു പോകുന്നതിനിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു
  • മാസങ്ങള്‍ക്ക് മുമ്പ് യുകെയില്‍ നിന്ന് ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയ മലയാളി യുവാവ് മരണമടഞ്ഞു
  • യുകെയില്‍ നാലാമത്തെ കുഞ്ഞിനെ പ്രസവിച്ചു വീട്ടിലെത്തിയ പാലക്കാട് സ്വദേശിയായ യുവതിയ്ക്ക് ദാരുണ മരണം
  • ലിന്‍ഡക്ക്‌ വിട നല്‍കാന്‍ മലയാളി സമൂഹം; സംസ്‌കാരം നാട്ടില്‍
  • കാന്‍സറിനോട് പോരാടി യുകെയില്‍ മലയാളി യുവതി വിടവാങ്ങി
  • പ്രമുഖ ഗൈനക്കോളജിസ്റ്റ് ഡോ. എലിസബത്ത് മേനോന്‍ അന്തരിച്ചു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions