ചരമം

മഞ്ജുഷിന് കണ്ണീരോടെ വിട നല്‍കി ബന്ധുക്കളും സുഹൃത്തുക്കളും


കാന്‍സര്‍ ബാധിച്ച് മരണത്തിനു കീഴടങ്ങിയ വെക്ഫീല്‍ഡ് മലയാളി മഞ്ജുഷ് മാണി (48) യ്ക്ക് കണ്ണീരോടെ യാത്രയയപ്പ് നല്‍കി പ്രിയപ്പെട്ടവര്‍. ശനിയാഴ്ച ലീഡ്‌സിലെ സെന്റ് മേരീസ് ആന്റ് സെന്റ് വില്‍ഫ്രഡ്‌സ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചില്‍ നടന്ന സംസ്‌കാര ശുശ്രൂഷയില്‍ നൂറുകണക്കിന് ആളുകളാണ് മഞ്ജുഷിനെ അവസാനമായി കാണാനെത്തിയത്.


മഞ്ജുഷിന്റെ ഭാര്യ ബിന്ദുവും മക്കളായ അന്നയും ആന്‍ മേരിയും കണ്ണീരോടെയാണ് ചടങ്ങിലൂടനീളം മഞ്ജുഷിന്റെ മൃതദേഹത്തിനരികെ നിന്നത്. അന്ത്യചുംബനം നല്‍കുവാനായി മൂവരും മഞ്ജുഷിനരികിലേക്ക് ഹൃദയം പൊട്ടുന്ന വേദനയോടെ എത്തിയപ്പോള്‍ കണ്ടു നിന്നവര്‍ക്കും ആ കാഴ്ച സഹിക്കാനായില്ല. മൂവരെയും ആശ്വസിക്കുവാന്‍ പോലും കഴിയാതെ ബിന്ദുവിന്റെ സഹോദരന്‍ ബിനുവും കണ്ണീര്‍ പൊഴിച്ചു.


മലയാളികളടക്കം നൂറു കണക്കിന് പേരാണ് പൊതുദര്‍ശന ചടങ്ങില്‍ പങ്കെടുക്കുവാന്‍ എത്തിയത്. ഫാ. ജോസ് അന്ത്യാകുളവും മുന്‍ വികാരി ഫാ. മാത്യു മുളയോളിലും ഫാ. ജോമും ആണ് പ്രാര്‍ത്ഥനാ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത്. മഞ്ജുഷിന്റെ രോഗാവസ്ഥയില്‍ അദ്ദേഹത്തിനും കുടുംബത്തിനും സഹായങ്ങളുമായി നിലകൊണ്ട എല്ലാ കുടുംബങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും ഫാ. ജോസ് അന്ത്യാകുളം നന്ദി പറഞ്ഞു.


രണ്ടു വര്‍ഷം മുന്‍പ് മാത്രം മഞ്ജുഷിനു രോഗം കണ്ടെത്തുകയും തുടര്‍ന്ന് അതിവേഗതയില്‍ മരണത്തിലേക്ക് വഴുതി വീഴുകയുമായിരുന്നു മഞ്ജുഷ്, വര്‍ഷങ്ങള്‍ക്കു മുന്‍പ് ലിവര്‍പൂളില്‍ മലയാളി ഹോട്ടലില്‍ ഷെഫ് ആയിരുന്ന മഞ്ജുഷ് വെക്ഫീല്‍ഡില്‍ എത്തിയതോടെ മോറിസണില്‍ ഷെഫ് ആയി ജോലി കണ്ടെത്തുക ആയിരുന്നു.


കഴിഞ്ഞ രണ്ടു മാസമായി രോഗം വഷളായതിനെത്തുടര്‍ന്ന് ആശുപത്രിലായിരുന്നു. സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ഏറെ പ്രിയങ്കരനായിരുന്നു മഞ്ജുഷ്. ഭാര്യ ബിന്ദുവും ആന്‍ മേരി, അന്ന എന്നിവരും ചേര്‍ന്നതാണ് മഞ്ജുഷിന്റെ കുടുംബം. നാട്ടില്‍ പിറവം സ്വദേശിയാണ് മഞ്ജുഷ്. ഏക സഹോദരി യുഎസിലാണ്. മഞ്ജുഷിന്റെ ആഗ്രഹപ്രകാരം സംസ്‌കാരം നാട്ടില്‍ നടത്താന്‍ തീരുമാനിച്ചതിനാല്‍ സഹോദരി നാട്ടിലെത്തിയിട്ടുണ്ട്.

  • ഓക്‌സ്‌ഫോര്‍ഡ് മലയാളിയുവാവ് ആശുപത്രി ഡ്യൂട്ടിയ്ക്കിടെ കുഴഞ്ഞു വീണ് മരിച്ചു
  • പ്രവാസി കേരള കോണ്‍ഗ്രസ് യുകെ ജനറല്‍ സെക്രട്ടറി ജിപ്‌സണ്‍ തോമസിന്റെ ഭാര്യാ മാതാവ് നിര്യാതയായി
  • കാന്‍സര്‍ ചികിത്സക്കായി നാട്ടില്‍ പോയ വെയില്‍സ് മലയാളി ചികിത്സയിലിരിക്കേ മരണമടഞ്ഞു
  • യുകെ മലയാളികള്‍ക്ക് വേദനയായി ഗ്ലോസ്റ്റര്‍ഷെയറിലെ ഷീനിന്റെ വിയോഗം
  • ജോസ് മാത്യുവിന് മലയാളി സമൂഹം ഇന്ന് വിട നല്‍കും; സംസ്‌കാര ചടങ്ങുകള്‍ ചൊവ്വാഴ്ച സെന്റ് ജോസഫ് കാത്തലിക്ക് ചര്‍ച്ചില്‍
  • അയര്‍ലന്‍ഡില്‍ മലയാളി കുളിക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു
  • ലണ്ടനിലെ സോളിസിറ്റര്‍ പോള്‍ ജോണിന്റെ മാതാവ് നിര്യാതയായി
  • ചെറുതോണിയില്‍ സ്‌കൂള്‍ ബസ് കയറി പ്ലേ സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം
  • അനീനയുടെ മൃതദേഹം ചൊവ്വാഴ്ച നാട്ടിലേക്ക്; ബുധനാഴ്ച സംസ്‌കാരം
  • പീറ്റര്‍ബറോയില്‍ കുഴഞ്ഞു വീണ് മരിച്ച മേരി പൗലോസിന്റെ പൊതുദര്‍ശനം ഇന്ന്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions