മലയാറ്റൂര്‍ സന്ദര്‍ശനം കഴിഞ്ഞു നാട്ടിലേക്കു മടങ്ങുകയായിരുന്നവര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍ 3 വിദ്യാര്‍ഥികള്‍ മരിച്ചു . കല്‍പറ്റ-പടിഞ്ഞാറത്തറ റോഡില്‍ പുഴമുടിക്കു സമീപം നിയന്ത്രണം വിട്ടു താഴ്ചയിലേക്കു മറിയുകയായിരുന്നു . 3 പേര്‍ക്കു ഗുരുതര പരുക്ക് പറ്റി. കണ്ണൂര്‍ ഇരിട്ടി സ്വദേശി അങ്ങാടിക്കടവ് ഡോണ്‍ ബോസ്കോ കോളജിലെ മൂന്നാം വര്‍ഷ ബിസിഎ വിദ്യാര്‍ഥി പാലത്തുംകടവ് കച്ചേരിക്കടവ് ചെന്നേലില്‍ അഡോണ്‍ ബെസ്റ്റി (20), ബികോം മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിനി ഇരിട്ടി അങ്ങാടിക്കടവ് കല്ലറയ്ക്കല്‍ ജിസ്ന മേരി ജോസഫ് (20), ബികോം മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിനി കാസര്‍കോട് വെള്ളരിക്കുണ്ട് പുത്തന്‍പുരയ്ക്കല്‍ സ്നേഹ ജോസഫ്(20) എന്നിവരാണു മരിച്ചത്.
ഇന്നലെ വൈകിട്ട് ആറോടെ പുഴമുടി ജംക്‌ഷനു സമീപത്തെ വളവില്‍ റോഡരികിലെ വൈദ്യുതിത്തൂണിന് ഇടിച്ച കാര്‍ റോഡിന്റെ മതില്‍ക്കെട്ടിനു 2 മീറ്ററോളം താഴേക്കു തലകീഴായി പതിക്കുകയായിരുന്നു.
ബെസ്റ്റി-സിജി ദമ്പതികളുടെ മകനാണ്അഡോണ്‍. പരേതനായ ഔസേപ്പ്-മോളി ദമ്പതികളുടെ മകളാണ് ജിസ്ന. സഹോദരങ്ങള്‍: ജിസ് (യുകെ), ജിസന്‍. ജോസഫ്-സാലി ദമ്പതികളുടെ മകളാണ് സ്നേഹ. സഹോദരന്‍: ജസ്റ്റിന്‍ (യുകെ)