കാന്‍സര്‍ ബാധിച്ചു മരിച്ച യുകെ മലയാളി നഴ്‌സ് സിസിലി ജോയിയുടെ (56) സംസ്‌കാരം മേയ് 4ന്. ബര്‍മിങ്ഹാമിന് സമീപം വെസ്റ്റ് ബ്രോംവിച്ചിലെ ഹോളി ക്രോസ് കത്തോലിക്ക ചര്‍ച്ചില്‍ രാവിലെ 10.30ന് പൊതു ദര്‍ശന ശുശ്രൂഷകള്‍ ആരംഭിക്കും. തുടര്‍ന്ന് വാല്‍സാല്‍ സ്ട്രീറ്റിലെ ക്രിമറ്റോറിയത്തില്‍ സംസ്‌കാരം നടത്തും.
ഏപ്രില്‍ 21 നാണ് സിസിലി അന്തരിച്ചത്. കോട്ടയം ജില്ലയിലെ വെളിയന്നൂരിന് അടുത്ത് താമരക്കാട് പുളിക്കല്‍ കുടുംബാംഗമാണ് സിസിലി. അമനകര സെന്റ് സെബാസ്റ്റ്യന്‍സ് ക്‌നാനായ കത്തോലിക പള്ളി ഇടവകാംഗമാണ്.
യുണൈറ്റഡ് കിങ്ഡം ക്‌നാനായ കത്തോലിക്ക അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറിയും സെന്‍ട്രല്‍ കമ്മറ്റി അംഗവുമായ ജോയി പുളിക്കലാണ് ഭര്‍ത്താവ്
മക്കള്‍ ; ജോയ്‌സി (ആപ്പിള്‍ കമ്പനി സ്റ്റോര്‍, ബര്‍മിങ്ഹാം), ജ്യോതിസ് (ഫാര്‍മസി വിദ്യാര്‍ത്ഥിനി, കീല്‍ യൂണിവേഴ്‌സിറ്റി)
സഹോദരങ്ങള്‍ ; ഗ്രേസി ജോര്‍ജ്ജ്, സിസ്റ്റര്‍ വിന്‍സി (ഹോളി ക്രോസ്സ് ഹസാരിബാഗ്), ലീലാമ്മ ജോസഫ്, സിസ്റ്റര്‍ ശോഭിത (എസ്വിഎം കോട്ടയം), ജിജി വാരിക്കശ്ശേരി (ബര്‍മിങ്ഹാം ,യുകെ) ലാന്‍സ് വരിക്കാശ്ശേരി (മെല്‍ബണ്‍, ഓസ്‌ട്രേലിയ)