യുകെ മലയാളികളെ ഞെട്ടിച്ചു അകാലത്തില്‍ വിട പറഞ്ഞ പ്ലൈമൗത്തിലെ ഷൈജു സ്കറിയ ജെയിംസിന് (37) ബന്ധുക്കളും സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും മെയ് 5 വെള്ളിയാഴ്ച അന്ത്യാഞ്ജലി അര്‍പ്പിക്കും. രാവിലെ 11 മണി മുതല്‍ 2 മണി വരെ പ്ലൈമൗത്തിലെ സെന്റ് പീറ്റേഴ്സ് കത്തോലിക്കാ ചര്‍ച്ചിലാണ് പൊതുദര്‍ശനം ക്രമീകരിച്ചിരിക്കുന്നത്
രണ്ടു വര്‍ഷം മുന്‍പാണ് ഷൈജുവും കുടുംബവും യുകെയില്‍ എത്തുന്നത്. ഏപ്രില്‍ 18 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് കോട്ടയം പത്തനംതിട്ട ജില്ലകളുടെ അതിര്‍ത്തി പ്രദേശമായ പുന്നവേലി സ്വദേശിയായ ഷൈജു ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണമടഞ്ഞത്. പ്ലൈമൗത്ത് ഡെറിഫോര്‍ഡ് യൂണിവേഴ്സിറ്റി എന്‍എച്ച്എസ് ആശുപത്രിയില്‍ വച്ചാണ് മരണം സ്ഥിരീകരിച്ചത് . ഷൈജുവിന്റെ ഭാര്യ നിത്യ ഷൈജുവിന്റെ മരണത്തിന് നാലു ദിവസം മുന്‍പാണ് സിസേറിയനിലൂടെ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.
ഭാര്യയുടെ പ്രസവുമായി ബന്ധപ്പെട്ട് ആശുപത്രിയില്‍ തന്നെയായിരുന്ന ഷൈജു മരണ ദിവസം മകനെ സ്കൂളില്‍ വിട്ട ശേഷം ഏറെ നേരം ഭാര്യയ്ക്കും മകള്‍ക്കുമൊപ്പം സമയം ചെലവഴിച്ചിരുന്നു. തുടര്‍ന്നു ഉച്ചയോടെ ആശുപത്രിയുടെ ടോയ്‌ലെറ്റില്‍ പോയ ശേഷം മടങ്ങിയെത്താമെന്ന് പറഞ്ഞ ഷൈജു തിരിച്ചെത്താന്‍ വൈകിയതിനെ തുടര്‍ന്നു പന്തികേട് തോന്നിയ നിത്യ പെട്ടെന്ന് തന്നെ ആശുപത്രി സെക്യൂരിറ്റിയെ വിവരം അറിയിക്കുകയായിരുന്നു. സെക്യൂരിറ്റിയുടെ തിരച്ചില്‍ എത്തിനിന്നത് ക്യാന്റീനില്‍ ഉള്ള ടോയ്‌ലെറ്റില്‍ ആയിരുന്നു. ടോയ്‌ലെറ്റില്‍ വീണു കിടക്കുന്ന ഷൈജുവിനെ ഉടനടി ആംബുലന്‍സ് ക്രൂ എത്തി ആശുപത്രിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിച്ചിരുന്നു എന്നാണ് വിവരം. രണ്ടു വര്‍ഷം മുന്‍പാണ് ഷൈജുവും കുടുംബവും യുകെയില്‍ എത്തുന്നത്.
ഭാര്യ: നിത്യ ജോസഫ് (വരകു കാലായില്‍) മക്കള്‍: ആരവ്, അന്ന. സംസ്കാരം മുണ്ടന്താനം സെന്റ് ആന്റണീസ് പള്ളിയില്‍.
പൊതുദര്‍ശനം നടക്കുന്ന ദേവാലയത്തിന്റെ വിലാസം:
St. Peters Catholic Church, 15 St Boniface Lane, Crownhill, Plymouth. PL5 3AX.
https://youtu.be/S-Pdspj3teM