അസോസിയേഷന്‍

യുക്മ മിഡ് ടേം ജനറല്‍ ബോഡി യോഗം ശനിയാഴ്ച ബര്‍മിംങ്ഹാമില്‍


ഡോ.ബിജു പെരിങ്ങത്തറ നേതൃത്വം നല്‍കുന്ന യുക്മ ദേശീയ സമിതിയുടെ മിഡ് ടേം ജനറല്‍ ബോഡി യോഗം ശനിയാഴ്ച (നാളെ ) ബര്‍മിംങ്ഹാമില്‍ നടക്കും. കഴിഞ്ഞ ഒരു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും, ഒരു വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് ജനറല്‍ സെക്രട്ടറി കുര്യന്‍ ജോര്‍ജ് അവതരിപ്പിക്കുന്നതും വരവ് ചിലവ് കണക്കുകള്‍ ട്രഷറര്‍ ഡിക്സ് ജോര്‍ജ് പൊതുയോഗത്തിന് മുന്‍പാകെ വയ്ക്കുന്നതുമായിരിക്കും. തുടര്‍ന്ന് യോഗാദ്ധ്യക്ഷന്‍ അനുവദിക്കുന്ന മറ്റ് വിഷയങ്ങളില്‍ ചര്‍ച്ചയും ഉണ്ടായിരിക്കുന്നതാണ്.

കഴിഞ്ഞ ഒരു വര്‍ഷക്കാലത്തെ പ്രവര്‍ത്തനത്തില്‍ വന്‍ വിജയമായ യുക്മ കേരളപൂരം വള്ളം കളിയും, യുക്മ ദേശീയ കലാമേളയും, ഇപ്പോള്‍ സംഘടിപ്പിച്ചു വരുന്ന കരിയര്‍ ഗൈഡന്‍സ് പരമ്പരയും എല്ലാം വലിയ സ്വീകാര്യതയാണ് യു കെ മലയാളികള്‍ക്കിടയില്‍ ഉണ്ടാക്കിയിരിക്കുന്നത്. കൂടാതെ അകാലത്തില്‍ വിട്ടു പോയ മലയാളി സുഹൃത്തുക്കളുടെ കുടുംബങ്ങളെ സഹായിക്കുവാന്‍ യുക്മ അംഗ അസോസിയേഷനുകളുടെ സഹകരണത്തോടെ നടത്തിയ ഫണ്ട് ശേഖരണങ്ങളെല്ലാം മലയാളി സമൂഹത്തത്തിന്റെ കനിവിന്റെ സഹായത്താല്‍ പ്രസ്തുത കുടുംബങ്ങള്‍ക്ക് വലിയ ആശ്വാസമാകുവാന്‍ സാധിച്ചു.

അടുത്ത ഒരു വര്‍ഷക്കാലം കൂടുതല്‍ മികച്ച പരിപാടികളാണ് യുക്മ ദേശീയ സമിതി ആസൂത്രണം ചെയ്യുന്നതെന്ന് പ്രസിഡന്റെ ഡോ.ബിജു പെരിങ്ങത്തറ അറിയിച്ചു. അടുത്ത ഒരു വര്‍ഷത്തെ പ്രവര്‍ത്തത്തെ സംബന്ധിച്ച് കരട് രൂപരേഖ തയ്യാറാക്കി യുക്മയെ കൂടുതല്‍ കരുത്താടെ മുന്നോട്ട് കൊണ്ടു പോകുന്നതിനായുള്ള നിര്‍ദ്ദേശങ്ങളും ചര്‍ച്ചകളും യോഗത്തില്‍ ഉണ്ടാകും. പ്രസിഡന്റ് ഡോ.ബിജു പെരിങ്ങത്തറ അദ്ധ്യക്ഷത വഹിക്കും. ജനറല്‍ സെക്രട്ടറി കുര്യന്‍ ജോര്‍ജ് സ്വാഗതം ആശംസിക്കും. യോഗത്തിന് ട്രഷറര്‍ ഡിക്സ് ജോര്‍ജ് നന്ദി പ്രകാശിപ്പിക്കും.

പൊതുയോഗത്തിന് മുന്നോടിയായി രാവിലെ 10 മണിക്ക് യുക്മ ദേശീയ നിര്‍വ്വാഹക സമിതി യോഗം ചേരുന്നതാണ്. യോഗത്തില്‍ നാഷണല്‍ ഭാരവാഹികളും, നാഷണല്‍ എക്സിക്യുട്ടീവ് കമ്മിറ്റിയംഗങ്ങളും റീജിയണല്‍ പ്രസിഡന്റ് മാരും സംബന്ധിക്കും.

ഉച്ചഭക്ഷണത്തിന് ശേഷമായിരിക്കും ജനറല്‍ ബോഡി യോഗം ആരംഭിക്കുക. യോഗത്തില്‍ അംഗ അസോസിയേഷനില്‍ നിന്നും നിലവിലുള്ള ജനറല്‍ കൗണ്‍സില്‍ അംഗങ്ങള്‍ക്കാണ് സംബന്ധിക്കാന്‍ യോഗ്യത ഉണ്ടായിരിക്കുക. ഫോട്ടോ ഐഡി ആവശ്യമെങ്കില്‍ കാണിക്കുവാന്‍ അംഗങ്ങള്‍ കരുതിയിരിക്കണമെന്ന് ഓര്‍മിപ്പിക്കുന്നു. ബര്‍മിംങ്ങ്ഹാം വാല്‍സാലിലെ റോയല്‍ ഹോട്ടലില്‍ വച്ചാണ് ജനറല്‍ ബോഡി യോഗം നടത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ നടത്തിയിരിക്കുന്നത്.


യുക്മയുടെ മിഡ് ടേം ജനല്‍ ബോഡി യോഗത്തിലേക്ക് എല്ലാ ജനറല്‍ കൗണ്‍സില്‍ അംഗങ്ങളേയും സ്വാഗതം ചെയ്യുന്നതായി ജനറല്‍ സെക്രട്ടറി കുര്യന്‍ ജോര്‍ജ് അറിയിച്ചു.

യോഗം നടക്കുന്ന സ്ഥലത്തിന്റെ വിലാസം:-

Royal Hotel,
Ablewell Street,
Walsall,
WS1 2EL.

  • മലയാളികളുടെ സ്വത്തവകാശ സംരക്ഷണ നിയമം കാലഘട്ടത്തിന്റെ അനിവാര്യത: നിയമ നിര്‍മ്മാണത്തിനായി യുക്മയുടെ നിവേദനം
  • ആര്‍സിഎന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വീണ്ടും ജനവിധി തേടി ബിജോയ് സെബാസ്റ്റിയന്‍
  • ഹാവര്‍ഹില്‍ കേരള കള്‍ച്ചറല്‍ അസോസി യേഷന്‍ ആക്ഷന്‍ പ്ലാന്‍ മേയര്‍ പ്രകാശനം ചെയ്തു
  • യുക്മ കേരളപൂരം വള്ളംകളി 2026 ലോഗോ മത്സരം......ലോഗോകള്‍ ക്ഷണിക്കുന്നു
  • രജത ജൂബിലി കണ്‍വെന്‍ഷന്‍ ചരിത്ര മുഹൂര്‍ത്തമാക്കി യുകെകെസിഎ; യുകെ ക്‌നാനായ സമൂഹം പ്രവാസികള്‍ക്ക് മാതൃകയെന്ന് ചാണ്ടി ഉമ്മന്‍
  • ഓര്‍മ്മകളും ആശയങ്ങളും പങ്കുവെച്ച് ഡോ. മറിയ ഉമ്മന്‍; ഐഒസികവന്‍ട്രി യൂണിറ്റിന്റെ മീറ്റ് & ഗ്രീറ്റ് ശ്രദ്ധേയമായി
  • ഡോ. മറിയ ഉമ്മന്‍ പീറ്റര്‍ബൊറോയില്‍; ഐ ഒ സി സംഘടിപ്പിച്ച മെമ്പര്‍ഷിപ്പ് കാമ്പയിനും 'മധുരം മലയാളം' ആദരവും ശ്രദ്ധേയമായി
  • അഭിനയവും ഓഡിഷന്‍ പരിശീലനവുമായി കലാഭവന്‍ ലണ്ടന്‍ ഒരുക്കുന്ന പ്രത്യേക പരിശീലന കളരികള്‍
  • ഡോ. മറിയ ഉമ്മന് ഐ ഒ സി (യു കെ) മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി
  • യുകെകെസിഎ കണ്‍വന്‍ഷന് വിശിഷ്ടാതിഥിയായി ചാണ്ടി ഉമ്മന്‍ എത്തും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions