സ്പിരിച്വല്‍

യുകെ മലങ്കര കാത്തലിക് കണ്‍വെന്‍ഷന്‍; ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തില്‍ ലോഗോ പ്രകാശനം ചെയ്തു

ജൂണ്‍ 23,24,25 തീയതികളില്‍ വെയില്‍സിലുള്ള കഫന്‍ലീ പാര്‍ക്കില്‍ വെച്ച് നടത്തപ്പെടുന്ന യുകെ മലങ്കര കത്തോലിക്കാ സഭാ മിഷനുകളുടെ എട്ടാമത് കണ്‍വെന്‍ഷന്റെ ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തില്‍ എത്തിയതായി യുകെയിലെ സ്പെഷ്യല്‍ പാസ്റ്റര്‍ ആന്‍ഡ് കോര്‍ഡിനേറ്റര്‍ ഫാ. ഡോ. കുര്യാക്കോസ് തടത്തില്‍ അറിയിച്ചു. ഇദംപ്രഥമായി നടത്തപെടുന്ന ത്രിദിന റെസിഡന്‍ഷ്യല്‍ കണ്‍വെന്‍ഷന്റെ സുഗമമായ നടത്തിപ്പിന് വൈദീകരുടെ ചുമതലയില്‍ രൂപീകരിച്ച വിവിധ കമ്മറ്റികളുടെ പ്രവര്‍ത്തനങ്ങള്‍ യുകെയിലെ മലങ്കര നാഷണല്‍ കൗണ്‍സില്‍ വിലയിരുത്തി.

സഭയുടെ പരമാധ്യക്ഷന്‍ ബസ്സേലിയോസ് കര്‍ദ്ദിനാള്‍ ക്ലിമ്മീസ് കാതോലിക്കാ ബാവാ മുഖ്യാതിഥിയായിരിക്കുന്ന കണ്‍വെന്‍ഷനില്‍ യുകെയിലെ 19 മിഷന്‍ സെന്ററുകളില്‍ നിന്നുള്ള വിശ്വാസികള്‍ പങ്കെടുക്കും.

ഈ വര്‍ഷത്തെ കണ്‍വെന്‍ഷന്‍ വിഷയമായ "നിങ്ങളുടെ വെളിച്ചം മറ്റുള്ളവരുടെ മുന്നില്‍ പ്രകാശിക്കട്ടെ" (മത്തായി 5/16). എന്ന വിശുദ്ധ വചനത്തെ ആസ്പദമാക്കി നടത്തപ്പെട്ട കണ്‍വെന്‍ഷന്‍ ലോഗോ മത്സരത്തില്‍ കോവെന്ററി മിഷനില്‍ നിന്നുള്ള റിജോ കുഞ്ഞുകുട്ടി രൂപകല്‍പന ചെയ്ത ലോഗോ തിരഞ്ഞെടുക്കപ്പെട്ടു. മറ്റ് 15 ലോഗോകളെ പിന്തള്ളിയാണ് റിജോ വിജയിയായത്.

പ്രസ്തുത വിഷയത്തെ ആസ്പദമാക്കി സണ്ടേസ്കൂള്‍, യുവജന സംഘടനയായ എം സി വൈ എം, മാതൃവേദി, പിതൃവേദി സുവിശേഷസംഘം മുതലായ വിഭാഗങ്ങളുടെ സെമിനാറുകള്‍ നടത്തപ്പെടും. പ്രഗത്ഭരായ വ്യക്തികള്‍ ക്ലാസുകള്‍ കൈകാര്യം ചെയ്യും.
ബൈബിള്‍ ക്വിസ്, കള്‍ച്ചറല്‍ പ്രോഗ്രാം കായിക വിനോദങ്ങള്‍, പ്രതിനിധി സമ്മേളനം, സംയുക്ത സമ്മേളനം, വിശുദ്ധ കുര്‍ബാന എന്നിവയായിരിക്കും നടത്തപ്പെടുക.

  • കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ മകരവിളക്ക് മഹോത്സവം 14 ന്
  • ആത്മീയതയും സംസ്‌കാര സൗന്ദര്യവും നിറഞ്ഞ തിരുവാതിര: മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു സമാജത്തില്‍ ആഘോഷപൂരിത ദിനം
  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് സംഘടിപ്പിച്ച ദേശവിളക്കിന് ഭക്തിസാന്ദ്രമായ സമാപനം
  • കെന്റ് അയ്യപ്പക്ഷേത്രത്തില്‍ മണ്ഡല വിളക്ക് സമാപന പൂജ ഭക്തിസാന്ദ്രമായി
  • ലിവര്‍പൂള്‍ ഔര്‍ ലേഡി ക്യുന്‍ ഓഫ് പീസ് ലിതര്‍ലാന്‍ഡ് ഇടവകയില്‍ മനോഹരമായ പുല്‍ക്കൂടുകള്‍ ഒരുക്കി
  • ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ മണ്ഡലമകരവിളക്ക് മഹോത്സവം 27ന്
  • കേംബ്രിഡ്ജ് സെന്റ് ജോണ്‍ ഹെന്റി ന്യൂമാന്‍ സിറോ മലങ്കര മിഷന്റെ ക്രിസ്തുമസ് ശുശ്രൂഷ ബുധനാഴ്ച
  • ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് ലണ്ടന്‍ ദേശവിളക്ക്, മണ്ഡലച്ചിറപ്പ് മഹോത്സവം, ധനുമാസ തിരുവാതിര സംഘടിപ്പിക്കുന്നു
  • ഹേവാര്‍ഡ്സ് ഹീത്ത് ഹിന്ദു സമാജത്തിന്റെ പതിനെട്ടാം വര്‍ഷ അയ്യപ്പ പൂജ ശനിയാഴ്ച
  • മലങ്കര സുറിയാനി കത്തോലിക്ക സഭ യൂറോപ്പ് അപ്പസ്തോലിക് വിസിറ്റേറ്റര്‍ ഡോ.കുര്യാക്കോസ് മാര്‍ ഒസ്താത്തിയോസ് എപ്പിസ്‌കോപ്പ സ്ഥാനമേറ്റു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions