അമേരിക്കയിലെ ഫിലാഡല്‍ഫിയയില്‍ മലയാളി യുവാവ് വെടിയേറ്റ് മരിച്ചു. കൊല്ലം ആയൂര്‍ മലപ്പേരൂര്‍ സ്വദേശി അഴകത്ത് വീട്ടില്‍ റോയ് - ആശാ ദമ്പതികളുടെ മകന്‍ ജൂഡ് ചാക്കോ(21)യാണ് കൊല്ലപ്പെട്ടത്.
കഴിഞ്ഞ ദിവസം ജോലി കഴിഞ്ഞു മടങ്ങുമ്പോള്‍ അജ്ഞാതന്‍ ജൂഡ് ചാക്കോയ്ക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. യുവാവിനെ പരിക്കുകളോടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മോഷണശ്രമത്തിനിടെയാണ് വെടിയേറ്റതെന്നാണ് പ്രാഥമിക നിഗമനം. ജൂഡ് ജനിച്ചതും വളര്‍ന്നതും അമേരിക്കയില്‍ തന്നെയാണ്.
ജൂഡിന്റെ അമ്മ ആശയുടെ വീട് കൊട്ടാരക്കര കിഴക്കേത്തെരുവിലാണ്. ബിബിഎ വിദ്യാര്‍ഥിയായ ജൂഡ് പഠനത്തോടൊപ്പെം ജോലിയും ചെയ്തിരുന്നു. ഫിലഡല്‍ഫിയയിലെ സ്ഥാപനത്തില്‍നിന്ന് ജോലി കഴിഞ്ഞ് മടങ്ങവേയായിരുന്നു ആക്രമണം.
സംസ്‌ക്കാര ചടങ്ങുകള്‍ ഫിലാഡല്‍ഫിയയില്‍ നടക്കും.