ഇടുക്കി: തൊടുപുഴ അല്‍ അസര്‍ എന്‍ജിനിയറിങ് കോളേജ് വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. മെക്കാനിക്കല്‍ എന്‍ജിനിയറിങ് വിദ്യാര്‍ത്ഥി എ.ആര്‍ അരുണ്‍ രാജ് ആണ് മരിച്ചത്. കോളേജിനടുത്തുള്ള സ്വകാര്യ ഹോസ്റ്റലിലാണ് അരുണ്‍ രാജിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം. മുറിക്കുള്ളില്‍ നിന്നും ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെതുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.