ആരോഗ്യം

50-ലേറെ കാന്‍സറുകള്‍ തിരിച്ചറിയാവുന്ന പുതിയ ബ്ലഡ് ടെസ്റ്റ് കിറ്റ് വരുന്നു

എന്‍എച്ച്എസിലെ കാന്‍സര്‍ സേവനങ്ങള്‍ വലിയ സമ്മര്‍ദ്ദം നേരിടുന്ന സമയമാണിത്. കോവിഡ് മഹാമാരിക്ക് ശേഷം സേവനങ്ങള്‍ ഇപ്പോഴും സാധാരണ നിലയിലേക്ക് മടങ്ങിയെത്തിയിട്ടില്ല. സ്ഥിതി കൂടുതല്‍ വഷളാക്കി കൊണ്ട് എന്‍എച്ച്എസ് ജീവനക്കാരുടെ സമരങ്ങളും അരങ്ങേറുകയാണ്. ഇതിനിടയില്‍ കാന്‍സര്‍ കണ്ടെത്താനും, ചികിത്സ ആരംഭിക്കാനും വേണ്ടിവരുന്ന സമയനഷ്ടം നിരവധി ജീവനുകള്‍ നഷ്ടപ്പെടാന്‍ ഇടയാക്കുന്നതായാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.


ഈ ഘട്ടത്തിലാണ് വീട്ടില്‍ ഇരുന്ന് കാന്‍സര്‍ പരിശോധിക്കാന്‍ സാധിക്കുന്ന തരത്തില്‍ ഒരു ഹോം ബ്ലഡ് ടെസ്റ്റ് കിറ്റ് പ്രാബല്യത്തില്‍ വരുത്തുന്നത്. 50-ലേറെ കാന്‍സറുകള്‍ കണ്ടെത്താന്‍ ഈ ടെസ്റ്റ് കിറ്റ് സഹായിക്കുമെന്നാണ് കരുതുന്നത്. രണ്ട് വര്‍ഷത്തെ ട്രയല്‍സ് അടിസ്ഥാനത്തില്‍ പദ്ധതി ആരംഭിക്കാന്‍ സാധ്യത തെളിയുകയാണ്.


വര്‍ഷത്തില്‍ 5000 കാന്‍സര്‍ കേസുകള്‍ ഈ പരിശോധന വഴി കണ്ടെത്താന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്ത വര്‍ഷം ജൂലൈ മുതല്‍ മൊബൈല്‍ യൂണിറ്റുകളില്‍ രോഗലക്ഷണങ്ങളില്ലാത്ത ഒരു മില്ല്യണ്‍ ജനങ്ങളെയാണ് ഇംഗ്ലണ്ടില്‍ പരിശോധനയ്ക്ക് വിധേയമാക്കുക. ട്രയല്‍സ് വിജയകരമായാല്‍ ഭാവിയില്‍ ടെസ്റ്റ് വീടുകളില്‍ ലഭ്യമാക്കും.


എന്‍എച്ച്എസ് ട്രയല്‍സില്‍ 5461 ആശുപത്രി രോഗികളില്‍ മൂന്നില്‍ രണ്ട് പേരിലും ക്യാന്‍സര്‍ കണ്ടെത്താന്‍ സാധിച്ചിരുന്നു. കാന്‍സര്‍ ഇല്ലാത്ത ആളുകള്‍ക്ക് കൃത്യമായ നെഗറ്റീവ് ടെസ്റ്റ് നല്‍കാനും പരിശോധനയ്ക്ക് കഴിയുന്നുണ്ട്. ഏകദേശം 3 മില്ല്യണ്‍ ജനങ്ങളാണ് ഈ മാരകമായ രോഗവുമായി പോരാടുന്നന്നത്.

  • കുട്ടികളിലും കൗമാരക്കാരിലും രക്തസമ്മര്‍ദ്ദം ഉയരുന്നു: എന്‍എച്ച്എസിന് മുന്നില്‍ പുതിയ ആരോഗ്യ വെല്ലുവിളി
  • എന്‍എച്ച്എസ് പരിശോധന വൈകുന്നു; കാന്‍സര്‍ രോഗികളുടെ ജീവന് ഭീഷണി!
  • ആസ്മ രോഗികള്‍ക്ക് സ്റ്റിറോയിഡ് ഗുളിക ഒഴിവാക്കാന്‍ സഹായിക്കുന്ന കണ്ടെത്തലുമായി കിംഗ്‌സ് കോളേജ് ലണ്ടന്റെ ഗവഷേണം
  • യുകെയില്‍ ത്വക്ക് രോഗ കാന്‍സര്‍ ബാധിതരുടെ എണ്ണം കൂടുന്നു; സണ്‍ബെഡ് നിരോധനം ആവശ്യപ്പെട്ട് വിദഗ്ധര്‍
  • അമിതവണ്ണവും വൈകിയുള്ള മാതൃത്വവും; യുകെയില്‍ പകുതിയിലേറെ പ്രസവങ്ങളും മെഡിക്കല്‍ സഹായത്താല്‍!
  • ആയിരക്കണക്കിന് യുകെ ജനതയ്ക്ക് ചെലവ് കുറഞ്ഞ അല്‍ഷിമേഴ്‌സ് രക്തപരിശോധന
  • ലക്ഷക്കണക്കിന് ഹൃദ്രോഗികള്‍ക്ക് പ്രതീക്ഷയായി ആസ്പിരിനിനെക്കാള്‍ മെച്ചപ്പെട്ട മരുന്നുമായി എന്‍എച്ച്എസ്
  • സ്‌ട്രോക്ക് രോഗികളെ തിരിച്ചറിയുന്നതിലും ചികിത്സിക്കുന്നതിലും എന്‍എച്ച്എസിന് വീഴ്ച
  • ഇംഗ്ലണ്ടിലെ നാലില്‍ ഒരാള്‍ക്ക് മാനസികാരോഗ്യ പ്രശ്നങ്ങള്‍; എന്‍എച്ച്എസ് സര്‍വേ ഫലങ്ങള്‍ ഞെട്ടിക്കുന്നത്
  • ശരീരഭാരം കുറയ്ക്കാനുള്ള കുത്തിവയ്പ്പുകള്‍ ഗര്‍ഭസ്ഥ ശിശുക്കള്‍ക്ക് ദോഷം ചെയ്യും!
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions