യുകെ മലയാളികളെ നടുക്കി തുടരെയുണ്ടാവുന്ന മരണവാര്‍ത്തകളില്‍ ഒന്നുകൂടി.
നാട്ടില്‍ അവധിക്ക് വന്ന യുകെ മലയാളി യുവാവ് മരണമടഞ്ഞു. റോംഫോഡില്‍ താമസിച്ചിരുന്ന വയനാട്ടുകാരന്‍ ജോണ്‍സണ്‍ ഫ്രാന്‍സിസ്(33) ആണ് മരണപ്പെട്ടത്. മരണ കാരണം വ്യക്തമല്ല.
ജോണ്‍സണ്‍ മരിച്ച വിവരം അദ്ദേഹം താമസിച്ചിരുന്ന റോംഫോര്‍ഡിലെ പ്രാര്‍ത്ഥനാ ഗ്രൂപ്പുകള്‍ വഴിയാണ് അറിയാനായത്. ഇദ്ദേഹം റോംഫോര്‍ഡിലെ മോണിക്ക മിഷന്‍ പ്രയര്‍ ഗ്രൂപ്പില്‍ അംഗമായിരുന്നു. ബുധനാഴ്ച മരണം നടന്ന് അധികം വൈകാതെ മരക്കാവ് സെന്റ് തോമസ് പള്ളിയില്‍ വൈകുന്നേരം അഞ്ചു മണിക്ക് സംസ്‌കാര ശുശ്രൂഷകളും പൂര്‍ത്തിയായി.
ഭാര്യയും മൂന്നു മക്കളും ഉള്ള ജോണ്‍സണ്‍ ഐ ടി രംഗത്താണ് ജോലി ചെയ്തിരുന്നത്. സൂര്യയാണ് ഭാര്യ. ജോസ്, ജോണ്‍സ്, ജോഷ്വ എന്നിവര്‍ മക്കളാണ്. സഹോദരങ്ങള്‍: ജോമേഷ്, ജോബി.