യുകെ മലയാളികളെ തേടി ഒന്നിന് പിറകെ ഒന്നായി മരണവാര്‍ത്തകള്‍. മില്‍ട്ടന്‍കെയ്‌സില്‍ മലയാളി വീട്ടമ്മ കുഴഞ്ഞ് വീണ് മരിച്ചതാണ് ഏറ്റവും ഒടുവിലത്തെ ദുഃഖ വാര്‍ത്ത . ഏലിയാമ്മ ഇട്ടി(69)യാണ് അപ്രതീക്ഷിതമായി മരണത്തിന് കീഴടങ്ങിയത്. വീട്ടില്‍ വച്ച് പെട്ടെന്നുണ്ടായ ശ്വാസം മുട്ടലിനെ തുടര്‍ന്ന് കുഴഞ്ഞ് വീഴുകയായിരുന്നു. മകന്‍ കെവിനൊപ്പം താമസിച്ച് വരുകയായിരുന്നു ഇവര്‍.
മുമ്പ് നോര്‍ത്താംപ്ടണില്‍ നഴ്‌സായി ജോലി നോക്കിയിരുന്നു. ജോലിയില്‍ നിന്നും റിട്ടേയേഡ് ആയ ശേഷം മില്‍ട്ടന്‍കെയ്‌സില്‍ മകനൊപ്പം ആയിരുന്നു ഇവര്‍ താമസിച്ചിരുന്നത്.
നോര്‍ത്താംപ്ടന്‍ സെന്റ് മേരിസ് ജാക്കോബൈറ്റ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചിലെ അംഗമായിരുന്നു.