അസോസിയേഷന്‍

ക്നാനായമക്കള്‍ ആവേശത്തോടെ കവന്‍ട്രിയിലേയ്ക്ക്; ഇരുപതാമത് മഹാ കണ്‍വണ്‍ഷന്‌ ഇന്ന് തിരിതെളിയും


പ്രവാസി ലോകത്തെ ഏറ്റവും വലിയ മലയാളി കൂട്ടായ്മയായ യുകെകെസിഎ യുടെ ഇരുപതാമത് വാര്‍ഷിക കണ്‍വണ്‍ഷന്‌ ഇന്ന് കവന്‍ട്രിയില്‍ തിരിതെളിയും. കണ്‍വന്‍ഷനുകളുടെ വിജയഗാഥകളുമായി 20മത് കണ്‍വന്‍ഷന്‍ വാര്‍വിക്ക്ഷയറിലെ ക്നായിത്തൊമ്മന്‍ നഗറില്‍ നടക്കുമ്പോള്‍ കണ്‍വന്‍ഷനുകളുടെ കണ്‍വന്‍ഷന്‍ എന്ന് വിശേഷിപ്പിക്കാവുന്ന കണ്‍വന്‍ഷനാവും അടുത്ത കണ്‍വന്‍ഷന്‍ എന്ന ശുഭ പ്രതീക്ഷയിലാണ് സെന്‍ട്രല്‍ കമ്മറ്റിയംഗങ്ങള്‍. അതിന് ഒന്നാമത്തെ കാരണം എക്കാലത്തേയും വലിയ കണ്‍വന്‍ഷന്‍ വേദിയാണ് അഭിമാനികളായ ക്നാനായക്കാര്‍ക്കുവേണ്ടി ഒരുങ്ങുന്നത് എന്നതാണ്.

90 ഏക്കറുകളില്‍ വ്യാപിച്ചുകിടക്കുന്ന അതിവിശാലമായ സ്റ്റോണ്‍ലെപാര്‍ക്കില്‍ 51 യൂണിറ്റുകളിലെ മുഴുവന്‍ അംഗങ്ങള്‍ക്കും ഒരു വിഷമവുമില്ലാതെ സമുദായ റാലിയില്‍ പങ്കെടുക്കാനാവും. രണ്ടായിരം കാറുകള്‍ക്കും ഇരുനൂറ് കോച്ചുകള്‍ക്കും പാര്‍ക്ക് ചെയ്യാനാവുന്ന പാര്‍ക്കിഗ് ഏരിയ, സ്വാഗതനൃത്തത്തിനും പൊതുയോഗത്തിനുമായി ചരിത്രത്തിലെ ഏറ്റവും വലുപ്പമുള്ള സ്റ്റേജ്, ഇതുവരെ നടന്ന കണ്‍വന്‍ഷനുകളിലെ ഏറ്റവും വലിയ വേദിയായി കരുതപ്പെടുന്ന ജോക്കിക്ലബില്‍ ഉള്‍ക്കൊള്ളാവുന്നതിന്റെ ഇരട്ടിയാളുകള്‍ക്ക് ഇരിപ്പിsമൊരുക്കുന്ന-അയ്യായിരം പേര്‍ക്ക് ഒരേ സമയം ഇരിപ്പിടമൊരുക്കാവുന്ന വിസ്ത്യതിയുമായി കണ്‍വന്‍ഷന്‍ ഹാന്‍ അങനെ സൗകര്യങ്ങന്‍ക്ക് കുറവില്ലാത്ത കണ്‍വന്‍ഷന്‍ വേദിയാണ് 20മത് കണ്‍വന്‍ഷന്റേത്.


അതിരുകളും അളവുകളുമില്ലാത്ത സമുദായ സ്നേഹത്തില്‍ വലുപ്പച്ചെറുപ്പങ്ങളില്ലാതെ സ്ത്രീപുരുഷ വ്യത്യാസമില്ലാതെ ക്നാനായക്കാര്‍ എന്ന ഒറ്റു വികാരത്തിന്റെ പേരില്‍ വല്ലാത്തൊരു ഉള്‍പ്പുളകത്തോടെ ഓടിയണയുന്ന അനുഭൂതിയാണ് യുകെകെസിഎ കണ്‍വന്‍ഷന്‍. യുകെകെസിഎ യുടെ ആദ്യകണ്‍വന്‍ഷന്‍ മുതല്‍ ഒരോ കണ്‍വന്‍ഷനിലും പങ്കെടുക്കാന്‍ ആളുകള്‍ കൂടിവരുന്ന കാഴ്ച്ചയാണുള്ളത്.


സെന്‍ട്രല്‍ കമ്മറ്റിയംഗങ്ങള്‍ക്ക് അഭിമാനവും അനന്ദവുമേകുന്ന മറ്റൊരു കാര്യം ടിക്കറ്റ് വിതരണത്തിലെ റെക്കോര്‍ഡ് വര്‍ദ്ധനയാണ്. യൂണിറ്റുകള്‍ക്ക് നല്‍കിയ ടിക്കറ്റുകള്‍ മുഴുവന്‍ വിതരണം ചെയ്തിട്ട് വീണ്ടും ടിക്കറ്റുകള്‍ ആവശ്യപ്പെട്ട യൂണിറ്റുകള്‍- ആദ്യമായി ഒന്നിലേറെ കോച്ചുകള്‍ ബുക്ക് ചെയ്ത യൂണിറ്റുകള്‍- ദിവ്യബലിയില്‍ ഗാനങ്ങള്‍ ആലപിയ്ക്കാനെത്തുന്നവരിലെ വന്‍ വര്‍ദ്ധന- കണ്‍വന്‍ഷന്‍ വേദിയില്‍ അവതരിപ്പിയ്ക്കാനായി കലാപരിപാടികള്‍ക്ക് പേരുനല്‍കിയവരില്‍ പകുതിയിലേറെപ്പേരെ നിരാശരാക്കേണ്ട അവസ്ഥയൊക്കെ കാണിയ്ക്കുന്നത് 20മത് കണ്‍വന്‍ഷന്‍ ക്നാനായ ജനം ഏറ്റെടുത്തു എന്നതാണ്.


യൂണിറ്റുകളില്‍ ടിക്കറ്റുകള്‍ ലഭ്യവല്ലാത്തതറിഞ്ഞ് ഫാമിലി ടിക്കറ്റുകള്‍ ഫാമിലി ഗോള്‍ഡണ്‍ ടിക്കറ്റുകളിലേയ്ക്കും, ഫാമിലി സില്‍വര്‍ ടിക്കറ്റുകളിലേയ്ക്കും മാറ്റുന്നവരുമുണ്ട്. ഫാമിലി ഗോള്‍ഡണ്‍ ടിക്കറ്റുകള്‍ വാങ്ങുന്നവര്‍ക്ക് കണ്‍വന്‍ഷന്‍ വേദിയുടെ തൊട്ടടുത്ത്പ്രത്യേക പാര്‍ക്കിംഗ് സൗകര്യവും,റിസേര്‍വ്ഡ് സീറ്റുകളും, 25 പൗണ്ടിന്റെ ഭക്ഷണകൂപ്പണുകളും നല്‍കുന്നതാണ്. ഫാമിലി സില്‍വര്‍ ടിക്കറ്റുകള്‍ വാങ്ങുന്നവര്‍ക്ക് റിസേര്‍വ്ഡ് സീറ്റുകളും 15 പൗണ്ടിന്റെ ഭക്ഷണകൂപ്പണുകളുമാണ് ലഭിയ്ക്കുന്നത്. നാട്ടില്‍ നിന്നും വരുന്ന മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും പ്രത്യേകടിക്കറ്റുകള്‍ വാങ്ങേണ്ടതില്ല. അടുത്ത കാലത്ത് നാട്ടില്‍ നിന്നെത്തിയ, കണ്‍വന്‍ഷനില്‍ ആദ്യമായി പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പത്തു പൗണ്ടിന് യൂണിറ്റുകളില്‍ നിന്നും ടിക്കറ്റുകള്‍ വാങ്ങാവുന്നതാണ്. തനിമയില്‍ പുലരുന്ന ഒരുമയുടെ മക്കളുടെ മാമാങ്കത്തിന് ബന്ധങ്ങല്‍ വേര്‍പിടാതോര്‍ക്കുന്ന ജനത്തിന്റെ സ്നേഹസംഗമം ക്നാനായക്കാര്‍ക്ക് അഭിമാനത്തിന്റെ സുവര്‍ണ്ണ നിമിഷങ്ങള്‍ പകരട്ടെ.

  • കാര്‍ഡിഫ് മലയാളി ആശിഷിന്റെ ഓര്‍മ്മയ്ക്കായി വോളിബോള്‍ ടൂര്‍ണമെന്റ് ഒരുക്കി സുഹൃത്തുക്കള്‍
  • ബ്ലാക്ക്ബേണ്‍ യുണൈറ്റഡ് മലയാളി അസോസിയേഷന് പുതിയ ഭാരവാഹികള്‍
  • യുക്മ നഴ്‌സസ് ഫോറം 8-ാം ദേശീയ സമ്മേളനവും അന്താരാഷ്ട്ര നഴ്‌സസ് ദിനാഘോഷവും മെയ് 9ന്; നഴ്‌സുമാര്‍ക്കായി റീല്‍ മത്സരവും
  • യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്റെ 2026 ലെ പ്രധാന പരിപാടികളുടെ തീയതികള്‍ പ്രഖ്യാപിച്ചു
  • ആവേശം വിതറി ലിവര്‍പൂള്‍; ലിമയുടെ രജതജുബിലി ആഘോഷം 'പ്രയാണം @ 25' അവിസ്മരണീയമായി
  • മെയ്ഡ്‌സ്റ്റോണ്‍ മലയാളി അസോസിയേഷന് നവനേതൃത്വം; ശ്രീജിത്ത് കുറുവന്‍കാട്ടില്‍ പ്രസിഡന്റ് , പ്രവീണ്‍ രാമകൃഷ്ണന്‍ സെക്രട്ടറി
  • നാഗമണ്ഡല നാടകം എ ഐ സഹായത്താല്‍ സ്റ്റേജില്‍ അവതരിപ്പിച്ച് ശ്രദ്ദേയമായി കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യുണിറ്റി
  • ടോണ്ടന്‍ മലയാളി അസോസിയേഷന് നവനേതൃത്വം
  • മോഹന്‍ജി ഫൗണ്ടേഷനും, ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും ചേര്‍ന്ന് വിവേകാനന്ദ ജയന്തി ആഘോഷം സംഘടിപ്പിക്കുന്നു
  • അശോക് കുമാറിന്റെ മാരത്തോണ്‍ ചാരിറ്റി ഫണ്ട് റൈസിംഗ് ; ക്രോയ്ഡോണ്‍ മേയറും സിവിക് മേയറും മറ്റ് വിശിഷ്ടാതിഥികളും പങ്കെടുക്കും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions