ഡബ്ലിനിലെ മലയാളി നഴ്‌സിന് അപ്രതീക്ഷിത വിയോഗം. ഡബ്ലിനിലെ ബ്ലാഞ്ചാര്‍ഡ്‌സ്ടൗണില്‍ താമസിക്കുന്ന മേലുകാവ് മറ്റം പുലയന്‍പറമ്പില്‍ ബിനോയ് ജോസിന്റെ ഭാര്യ ബിനുമോള്‍ പോളശ്ശേരിയാണ് നിര്യാതയായത്. നാട്ടില്‍ കോട്ടയം കുറുവിലങ്ങാട് കാളികാവ് (വെമ്പള്ളി) സ്വദേശിനിയാണ് ബിനുമോള്‍.
മക്കള്‍: എഡ്വിന്‍, ഈതന്‍, ഇവ
അയര്‍ലന്‍ഡിലേക്ക് ആദ്യകാലത്ത് തന്നെ കുടിയേറിയവരില്‍ ഉള്‍പ്പെടുന്ന ബിനുമോള്‍, ഡബ്ലിന്‍ നാഷണല്‍ മറ്റേര്‍ണിറ്റി ഹോസ്പിറ്റലില്‍ നഴ്‌സ് ആയിരുന്നു. ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെ മാറ്റര്‍ ഹോസ്പിറ്റലില്‍ വെച്ചായിരുന്നു അന്ത്യം. കാളികാവ് പി.ജെ ഉലഹന്നാന്റെയും (റിട്ട. പ്രൊഫസര്‍) മേരിയുടെയും മകളാണ്.
സംസ്‌കാരം കേരളത്തില്‍ ആയിരിക്കും. ബിനുമോളുടെ മരണം ഇനിയും പ്രിയപ്പെട്ടവര്‍ക്കു ഉള്‍ക്കൊള്ളാനായിട്ടില്ല .