ചരമം

പ്രസ്റ്റണിൽ നിര്യാതയായ മെറീന ലൂക്കോസിന്റെ വെയ്ക്ക് സര്‍വീസ് ബുധനാഴ്ച

കഴിഞ്ഞ ദിവസം പ്രസ്റ്റണ്‍ ഹോസ്പിറ്റലില്‍ വച്ച് നിര്യാതയായ കണ്ണക്കര തണ്ണീര്‍മുക്കം എറണാട്ടുകളത്തില്‍ കൊച്ചൗസേപ്പിന്റെയും അന്നമ്മയുടെയും മകള്‍ മെറീന ലുക്കോസ്(കുഞ്ഞുമോള്‍ 46) നെ അവസാനമായി ഒരു വട്ടം കാണുവാനും യാത്രയയപ്പ് നൽകുന്നതിനുമായി ഓഗസ്റ്റ് രണ്ടാം തീയതി ബുധനാഴ്ച 4ന് ബ്ലാക്ക്പ്പൂള്‍ സെന്റ് ജോണ്‍ വിയന്നി ചര്‍ച്ചിൽ പൊതു ദര്‍ശനത്തിന് വയ്ക്കുന്നതും തുടര്‍ന്ന് പരേതയുടെ അത്മശാന്തിക്കായി വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു പ്രാര്‍ത്ഥിക്കുന്നതുമാണ്. സംസ്കാര ശുശ്രൂഷകള്‍ പിന്നീട് കണ്ണങ്കര സെന്റ് സേവിയേഴ്സ് ക്നാനായ കത്തോലിക്ക പള്ളിയിൽ.

Wake Service Church Address.
26 Glastonbury Ave,
Marton Drive
Blackpool, FY1 6RD

കഠിനമായ പല്ല് വേദനെയെ തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് മെറിനയെ ആശുപത്രിയില്‍ പ്രിവേശിപ്പിച്ചത്. ആശുപത്രിയില്‍ ഇരിക്കെ തുടരെ സ്ട്രോക്ക് ഉണ്ടാവുകയും രോഗനില വഷളാകുകയുമായിരുന്നു. തുടര്‍ന്ന് വെന്റിലേറ്ററില്‍ ആയിരുന്ന മെറിന ഞായറാഴ്ച വെകുന്നേരം 8 മണിയോടെ നിര്യാതയായി. കണ്ണക്കര പള്ളി ഇടവകാംഗമായ മെറിന യുകെ യില്‍ എത്തിയിട്ട് ഒരു വര്‍ഷം തികയുന്നതേയുള്ളൂ. മക്കള്‍ അച്ചുകുട്ടി, ടെസ മരിയ.

മെറീനയുടെ മൃതശരീരം നാട്ടിലേക്ക് യാത്ര ആയക്കുന്നതിനായി ജോഷി വല്ലൂരിന്റെ നേതൃത്വത്തില്‍ ബ്ലാക്ക്പ്പുളിലെ മലയാളികള്‍ വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കി വരുന്നു.

  • ഏക മകനെ തനിച്ചാക്കി കാന്‍സര്‍ പോരാളിയായ മലയാളി നഴ്സ് കാര്‍ഡിഫില്‍ വിടവാങ്ങി
  • പോര്‍ട്‌സ്മൗത്തില്‍ മരണമടഞ്ഞ മിഥുന്‍ ചന്ദ്രന് വിട നല്കി മലയാളി സമൂഹം
  • യുകെ മലയാളി മുരളി ടി നായരുടെ സംസ്‌കാരം ഏപ്രില്‍ ഒന്നിന് ക്രോയിഡോണില്‍
  • ഓസ്‌ട്രേലിയയില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരണമടഞ്ഞു
  • മൈസൂരുവില്‍ ബസ് ഡിവൈഡറില്‍ ഇടിച്ചുകയറി അപകടം; 4 മലയാളികള്‍ക്ക് ദാരുണാന്ത്യം
  • വൂള്‍വര്‍ഹാംപ്ടണ്‍ മലയാളി ബോബച്ചന്‍ ജോസഫ് അന്തരിച്ചു; സ്വാന്‍സിയിലെ ജോണി വിതയത്തിലിന്റെ സംസ്‌കാരവും പൊതുദര്‍ശനവും ഏപ്രില്‍ 9ന്
  • ക്രോയ്ഡോണ്‍ മലയാളി ഉറക്കത്തില്‍ ഹൃദയാഘാതം മൂലം മരിച്ചു
  • അയര്‍ലന്‍ഡില്‍ മലയാളി നഴ്‌സ് വിടവാങ്ങി; സംസ്‌കാരം തിങ്കളാഴ്ച
  • പ്രസ്റ്റണ്‍ മലയാളി ചാക്കോച്ചന്‍ മാത്യു വിടവാങ്ങി; മരണം നാട്ടില്‍ നിന്നും മടങ്ങിയെത്തിയതിനു പിന്നാലെ
  • സൗത്താംപ്ടണ്‍ മലയാളി രാഹുലിന്റെ പിതാവ് നിര്യാതനായി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions