യുകെയിലെ മാല്‍വെണില്‍ താമസിക്കുന്ന സുനില്‍ ജോര്‍ജിന്റെ പിതാവ് ജോസ് എന്ന് വിളിക്കപ്പെടുന്ന കുര്യന്‍ ജോര്‍ജ് (84) നിര്യാതനായി. പ്രദേശത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളില്‍ ഒരാള്‍ കൂടിയാണ് കുര്യന്‍ ജോര്‍ജ്. ഉമ്മന്‍ചാണ്ടി സജീവമായിരുന്ന അവസാന നാളുകളില്‍ കടുത്തിരുത്തിയില്‍ സംഘടിപ്പിച്ച കോണ്‍ഗ്രസ് സമ്മേളനത്തില്‍ തലമുതിര്‍ന്ന നേതാക്കളെയും പ്രവര്‍ത്തകരെയും ആദരിക്കുന്ന ചടങ്ങില്‍ കുര്യന്‍ ജോര്‍ജിനെയും ആദരിച്ചിച്ചിരുന്നു.
മാഞ്ഞൂര്‍ സൗത്തില്‍ മുതിരക്കാലയില്‍ കുടുംബാംഗമായ ജോസ് ശനിയാഴ്ച വൈകുന്നേരത്തോടെയാണ് വീട്ടില്‍ വച്ച് മരിക്കുന്നത്. മക്കളായ സുനില്‍ യുകെയിലും സുജോ ജര്‍മ്മനിയിലുമാണ്. ഇരുവരും നാട്ടിലേക്കു തിരിച്ചു. ഏക മകള്‍ സുമോള്‍ കുടുംബ വീടിനു സമീപം തന്നെയാണ് താമസിക്കുന്നത്. ദീപ സുനില്‍, ബിന്ദു സുജോ, ടോജി എന്നിവരാണ് മരുമക്കള്‍. ജോര്‍ജുകുട്ടി, ഹന്നാ, ജോസഫ്, ഫ്ളാവിയ, ആരോണ്‍, മരിയ, മറീന എന്നിവരാണ് പേരക്കുട്ടികള്‍.
കുടുംബാംഗങ്ങള്‍ എല്ലാം നാട്ടില്‍ എത്തുന്ന മുറയ്ക്ക് അന്ത്യോപചാര ശുശ്രൂഷകള്‍ ബുധനാഴ്ച ഉച്ചകഴിഞ്ഞു മൂന്നു മണിക്ക് വീട്ടില്‍ ആരംഭിച്ച ശേഷം തുടര്‍ന്നുള്ള കര്‍മ്മങ്ങള്‍ ചാമക്കാല സെന്റ് ജോണ്‍സ് പള്ളിയില്‍ പൂര്‍ത്തിയാക്കും. ഇപ്പോള്‍ മുട്ടുചിറ ഹോളി ഗോസ്റ്റ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ബുധനാഴ്ച രാവിലെ എട്ടുമണിക്ക് വീട്ടില്‍ എത്തിക്കും. കുറുമള്ളൂര്‍ ചെണ്ടുമലരില്‍ ക്ലരസയാണ് ഭാര്യ.