യുകെ മലയാളികളെ ഞെട്ടിച്ച് മറ്റൊരു അപ്രതീക്ഷിത മരണ വാര്‍ത്ത കൂടി. ബ്രാഡ്‌ലി സ്റ്റോക്കില്‍ കോട്ടയം സ്വദേശി വിനോദ് തോമസ്(59) ആണ് അന്തരിച്ചത്. വ്യാഴാഴ്ച വൈകിട്ട് 3.45ഓടെയാണ് വിനോദിന്റെ മരണം സംഭവിച്ചത്.
കോട്ടയം വലിയ പീടികയില്‍ വീട്ടില്‍ കുടുംബാംഗമാണ് വിനോദ്. ലീനാ തോമസാണ് ഭാര്യ. ഡോ. മേരി വിനോദ്, മായാ വിനോദ് എന്നിവര്‍ മക്കളാണ്.
ബ്രിസ്‌ക സംഘടനയിലടക്കം സജീവ സാന്നിധ്യമായിരുന്നു വിനോദും കുടുംബവും. അതുകൊണ്ടുതന്നെ കുടുംബത്തിന് ആശ്വാസവും അഹായവുമായി സുഹൃത്തുക്കള്‍ ഒപ്പം തന്നെയുണ്ട്.
സംസ്‌കാരം ഉള്‍പ്പെടെ കാര്യങ്ങള്‍ പിന്നീട് അറിയിക്കും. വിനോദിന്റെ വിയോഗത്തില്‍ ബ്രിസ്‌ക മാനേജിംഗ് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി