ഇമിഗ്രേഷന്‍

യുകെയില്‍ വിദ്യാര്‍ഥി വിസയില്‍ ഇന്ത്യക്കാരുടെ ഇടി; ജൂണ്‍ വരെയുള്ള കാലയളവില്‍ എത്തിയത് 142848 പേര്‍

ലണ്ടന്‍: അടുത്ത വര്‍ഷം ജനുവരിയില്‍ പ്രാബല്യത്തില്‍ വരുന്ന വിദ്യാര്‍ഥി വിസ നിയന്ത്രണത്തിന് മുന്നോടിയായി യുകെയില്‍ വിദ്യാര്‍ഥി വിസയില്‍ എത്തുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വര്‍ധന. 2023 ജൂണ്‍ വരെയുള്ള ഒരു വര്‍ഷത്തില്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് 1,42,848 ലക്ഷം സ്റ്റുഡന്റ് വീസകള്‍ യുകെ അനുവദിച്ചതായാണ് റിപ്പോര്‍ട്ട്. മുന്‍ വര്‍ഷത്തേക്കാള്‍ 54% (49,883 അധിക വീസകള്‍) വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2019 ജൂണിന് ശേഷം ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് വിദ്യാഭ്യാസത്തിനുള്ള ഗ്രാന്‍ഡുകളില്‍ വലിയ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്, ഇപ്പോള്‍ അത് ഏഴ് ഇരട്ടിയോളമാണ്.


യുകെ ഗവണ്‍മെന്റിന്റെ ഹോം ഓഫിസാണ് ഔദ്യോഗിക റിപ്പോര്‍ട്ടിലൂടെ കണക്കുകള്‍ പുറത്തു വിട്ടത്. 2023 ജൂണില്‍ അവസാനിക്കുന്ന വര്‍ഷത്തില്‍ പ്രധാന അപേക്ഷകര്‍ക്ക് 4,98,626 സ്‌പോണ്‍സര്‍ ചെയ്ത വിദ്യാര്‍ഥി വീസകള്‍ അനുവദിച്ചിട്ടുണ്ട്.


അതായത്, 2022 ജൂണില്‍ അവസാനിച്ച വര്‍ഷത്തേക്കാള്‍ 23 ശതമാനം കൂടുതലും 2019 ജൂണില്‍ അവസാനിച്ച വര്‍ഷത്തിനേക്കാള്‍ ഇരട്ടിയുമാണ് (108% വര്‍ധന). ഇന്ത്യക്ക് പിന്നിലായി ചൈനയാണ് നിലവില്‍. 1.07 ലക്ഷം വീസകളാണ് പ്രസ്തുത കാലയളവില്‍ അനുവദിച്ചത്. സ്‌പോണ്‍സേഡ് സ്റ്റഡി ഗ്രാന്‍ഡുകളില്‍ പകുതിയോളവും ഇന്ത്യ, ചൈന രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്കാണ് ലഭിച്ചിട്ടുള്ളത്. നൈജീരിയ, പാക്കിസ്ഥാന്‍, അമേരിക്ക എന്നീ രാജ്യങ്ങളാണ് മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങളില്‍ ഉള്ളത്.


വിദ്യാര്‍ഥി വിസയില്‍ എത്തുന്നവര്‍ക്ക് പങ്കാളികളെ കൊണ്ടുവരുന്നതിന് ജനുവരി മുതല്‍ വിലക്ക് നിലവില്‍ വരുകയാണ്. പിന്നീട് പിഎച്ച് ഡി വിദ്യാര്‍ഥികള്‍ക്ക് മാത്രമാണ് പങ്കാളികളെ കൊണ്ടുവരുന്നതിന് അനുവാദമുള്ളൂ. ഇത് പരിഗണിച്ചു ഈ മാസവും അടുത്തമാസവുമായി നൂറുകണക്കിന് പേരാണ് വിദ്യാര്‍ഥി വിസയില്‍ എത്താനിരിക്കുന്നത്.

  • ദീര്‍ഘകാല യുകെ വിസ നേടുന്നതില്‍ മുന്നില്‍ ഇന്ത്യക്കാര്‍; സ്റ്റഡി വിസയിലും നേട്ടം
  • വിസ നിയമങ്ങള്‍ കടുക്കുന്നു; ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ പുതിയ ലക്‌ഷ്യം ഫ്രാന്‍സ്
  • യുകെ സ്റ്റഡി വിസ ആപ്ലിക്കേഷനുകള്‍ കുത്തനെ ഇടിഞ്ഞു; ഏപ്രില്‍ മാസം മാത്രം കുറഞ്ഞത് 40%
  • ഒസിഐ സിസ്റ്റത്തില്‍ സുപ്രധാന മാറ്റങ്ങള്‍ വരുത്തി ഇന്ത്യ; ആഗോള ഫീസും, പുതിയ പാസ്‌പോര്‍ട്ട് നിയമങ്ങളും പ്രാബല്യത്തില്‍
  • യുകെ ഡിജിറ്റല്‍ വിസ സംവിധാനത്തിലേക്ക് മാറി; 100% ഡിജിറ്റല്‍ മാറ്റം
  • ബ്രിട്ടനില്‍ വിസ നിരക്കില്‍ വര്‍ധന; വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കും തിരിച്ചടി
  • ഇമിഗ്രേഷന്‍ പദ്ധതികളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ ലേബര്‍ പാര്‍ട്ടിയില്‍ ചര്‍ച്ച
  • യുകെയില്‍ പൗരത്വത്തിനായുള്ള അപേക്ഷകള്‍ റെക്കോര്‍ഡ് നിലയില്‍
  • യുകെയില്‍ സ്ഥിര താമസത്തിനുള്ള അനുമതി നേടാന്‍ ഉയര്‍ന്ന ഇംഗ്ലീഷ് പ്രാവീണ്യം നിര്‍ബന്ധം; കുടിയേറ്റം കുറയുമെന്ന് വിലയിരുത്തല്‍
  • യുകെയില്‍ ഇ-വിസ സംവിധാനം ആരംഭിച്ചു; വിമാനം കയറാന്‍ 'ഇ-രേഖ' കൈയില്‍ കരുതണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions