ചരമം

ബര്‍മിംഗ്ഹാമില്‍ മലയാളി യുവതി കാന്‍സര്‍ ബാധിച്ചു മരണമടഞ്ഞു


ബര്‍മിംഗ്ഹാമില്‍ താമസിക്കുന്ന മലയാളി എവിന്‍ ജോസഫിന്റെ ഭാര്യ ജെനി ജോര്‍ജ് (35) മരണത്തിനു കീഴടങ്ങി. കാന്‍സര്‍ രോഗമാണ് ജെനിയുടെ മരണകാരണമായത്. അടുത്ത കാലത്താണ് ജെനിയ്ക്ക് രോഗം കണ്ടെത്തിയതെന്നാണ് സുഹൃത്തുക്കള്‍ നല്‍കിയ വിവരം. തുടര്‍ന്ന് ചികിത്സ നടന്നുവരവേയാണ് മരണം സംഭവിച്ചത്.

അഞ്ചു വയസുകാരി നിവ ഏക മകളാണ്. കുഞ്ഞിനെ ചേര്‍ത്തു പിടിച്ചു വിതുമ്പുന്ന എവിനെ ആശ്വസിപ്പിക്കാനാകാതെ തകര്‍ന്നിരിക്കുകയാണ് സുഹൃത്തുക്കള്‍ .ബര്‍മിംഗ്ഹാമിലെ ഡെഡ്‌ലിയില്‍ ആണ് ഈ കുടുംബം താമസിച്ചുവന്നിരുന്നത്.


കുട്ടനാട് വെളിയനാട് സെന്റ് മൈക്കിള്‍സ് ക്‌നാനായ കത്തോലിക്ക പള്ളി ഇടവകയിലെ പുലിക്കൂട്ടില്‍ കുടുംബാംഗമാണ് എവിന്‍.

മാല സെന്റ് പീറ്റേഴ്‌സ് ആന്റ് പോള്‍സ് ക്‌നാനായ കാത്തോലിക്ക പള്ളി ഇടവകാംഗം പരേതനായ ജോര്‍ജ് കുരുട്ടു പറമ്പിലിന്റെയും ചിന്നമ്മ ജോര്‍ജ്ജിന്റെയും മകളാണ് ജെനി

സംസ്കാരം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പിന്നീട്.

  • ഏക മകനെ തനിച്ചാക്കി കാന്‍സര്‍ പോരാളിയായ മലയാളി നഴ്സ് കാര്‍ഡിഫില്‍ വിടവാങ്ങി
  • പോര്‍ട്‌സ്മൗത്തില്‍ മരണമടഞ്ഞ മിഥുന്‍ ചന്ദ്രന് വിട നല്കി മലയാളി സമൂഹം
  • യുകെ മലയാളി മുരളി ടി നായരുടെ സംസ്‌കാരം ഏപ്രില്‍ ഒന്നിന് ക്രോയിഡോണില്‍
  • ഓസ്‌ട്രേലിയയില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരണമടഞ്ഞു
  • മൈസൂരുവില്‍ ബസ് ഡിവൈഡറില്‍ ഇടിച്ചുകയറി അപകടം; 4 മലയാളികള്‍ക്ക് ദാരുണാന്ത്യം
  • വൂള്‍വര്‍ഹാംപ്ടണ്‍ മലയാളി ബോബച്ചന്‍ ജോസഫ് അന്തരിച്ചു; സ്വാന്‍സിയിലെ ജോണി വിതയത്തിലിന്റെ സംസ്‌കാരവും പൊതുദര്‍ശനവും ഏപ്രില്‍ 9ന്
  • ക്രോയ്ഡോണ്‍ മലയാളി ഉറക്കത്തില്‍ ഹൃദയാഘാതം മൂലം മരിച്ചു
  • അയര്‍ലന്‍ഡില്‍ മലയാളി നഴ്‌സ് വിടവാങ്ങി; സംസ്‌കാരം തിങ്കളാഴ്ച
  • പ്രസ്റ്റണ്‍ മലയാളി ചാക്കോച്ചന്‍ മാത്യു വിടവാങ്ങി; മരണം നാട്ടില്‍ നിന്നും മടങ്ങിയെത്തിയതിനു പിന്നാലെ
  • സൗത്താംപ്ടണ്‍ മലയാളി രാഹുലിന്റെ പിതാവ് നിര്യാതനായി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions