ചരമം

ഹൃദയാഘാതം: തൃശൂര്‍ സ്വദേശി ബര്‍മിംഗ്ഹാമില്‍ വിടവാങ്ങി

ഹൃദയാഘാതത്തെ തുടര്‍ന്ന് ഏതാനും ദിവസമായി ചികിത്സയിലായിരുന്ന തൃശൂര്‍ സ്വദേശി ബര്‍മിംഗ്ഹാമില്‍ വിടവാങ്ങി. തൃശൂര്‍ സ്വദേശിയായ ജയരാജ് വാസു(58)വാണ് അന്തരിച്ചത്. കഴിഞ്ഞ ശനിയാഴ്ച ജോലി സ്ഥലത്തു കുഴഞ്ഞു വീണതിനെ തുടര്‍ന്നാണ് ജയരാജിനെ ആശുപത്രിയില്‍ എത്തിക്കുന്നത്.


ജീവന്‍ രക്ഷിക്കാനുള്ള എല്ലാ ശ്രമങ്ങളും ആശുപത്രി ജീവനക്കാര്‍ നടത്തിയെങ്കിലും ജയരാജ് ജീവിതത്തിലേക്ക് മടങ്ങി എത്താനുള്ള സാധ്യത വിരളമായതിനെ തുടര്‍ന്ന് വെന്റിലേറ്റര്‍ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തുക ആയിരുന്നു. നിലവില്‍ ഭാര്യക്കൊപ്പമാണ് യുകെയില്‍ കഴിഞ്ഞിരുന്നത്. മക്കള്‍ നാട്ടില്‍ ആയിരുന്നു.

വ്യാഴാഴ്ച പുലര്‍ച്ചെ ഒരു മണിക്ക് ശേഷമാണ് തൃശൂര്‍ രാമവര്‍മപുരം നെല്ലിക്കാട് കണ്ടാരുവളപ്പില്‍ ജയരാജിന്റെ മരണം സ്ഥിരീകരിക്കുന്നത്. ഏതാനും വര്‍ഷമായി യുകെയില്‍ ആയിരുന്നു ജീവിച്ചുവന്നിരുന്നത്.


യുകെയില്‍ മറ്റു ബന്ധുക്കള്‍ ഇല്ലാത്തതിനാലും മക്കള്‍ കേരളത്തില്‍ ആയതിനാലും സംസ്‌കാരം നാട്ടില്‍ നടത്താന്‍ ആണ് ശ്രമം. മറ്റു നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് ആവും ഇക്കാര്യങ്ങള്‍ തീരുമാനിക്കുക.

  • മലയാളി ഡോക്ടര്‍ യുകെയില്‍ അന്തരിച്ചു
  • ബ്രിസ്‌റ്റോളില്‍ താമസിക്കുന്ന പയസ്സ് കുന്നശ്ശേരിയുടെ ഭാര്യ റിനി കുന്നശ്ശേരി അന്തരിച്ചു
  • കുഞ്ഞു ജസീക്കയ്ക്ക് കണ്ണീരോടെ വിട നല്‍കി യുകെ മലയാളി സമൂഹം
  • ഓസ്‌ട്രേലിയയില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം
  • അയര്‍ലന്‍ഡില്‍ നടന്നു പോകുന്നതിനിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു
  • മാസങ്ങള്‍ക്ക് മുമ്പ് യുകെയില്‍ നിന്ന് ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയ മലയാളി യുവാവ് മരണമടഞ്ഞു
  • യുകെയില്‍ നാലാമത്തെ കുഞ്ഞിനെ പ്രസവിച്ചു വീട്ടിലെത്തിയ പാലക്കാട് സ്വദേശിയായ യുവതിയ്ക്ക് ദാരുണ മരണം
  • ലിന്‍ഡക്ക്‌ വിട നല്‍കാന്‍ മലയാളി സമൂഹം; സംസ്‌കാരം നാട്ടില്‍
  • കാന്‍സറിനോട് പോരാടി യുകെയില്‍ മലയാളി യുവതി വിടവാങ്ങി
  • പ്രമുഖ ഗൈനക്കോളജിസ്റ്റ് ഡോ. എലിസബത്ത് മേനോന്‍ അന്തരിച്ചു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions