ചരമം

അയര്‍ലന്‍ഡില്‍ മലയാളി യുവാവ് താമസസ്ഥലത്ത് മരിച്ച നിലയില്‍

അയര്‍ലന്‍ഡിലെ വാട്ടര്‍ഫോര്‍ഡില്‍ മലയാളി യുവാവിനെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം അങ്കമാലി സ്വദേശിയായ ജൂഡ് സെബാസ്റ്റ്യനെ (38) യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സുഹൃത്തുക്കള്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് കഴിഞ്ഞ ദിവസം രാത്രിയോടെ വീടിന്റെ വാതില്‍ പൊളിച്ച് മൃതദേഹം കണ്ടെത്തിയത്. ഇവിടെ ഭാര്യയ്ക്കും മക്കള്‍ക്കും ഒപ്പം കുടുംബസമേതമായിരുന്നു താമസം. ഭാര്യയും മക്കളും നാട്ടില്‍ പോയി ഒരാഴ്ച കഴിഞ്ഞ സമയത്താണ് ജൂഡിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.


രണ്ട് ദിവസം മുന്‍പ് സുഹൃത്തുക്കള്‍ക്കിടയിലൊന്നും ജൂഡിനെ കാണാത്തതിനെ തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയില്‍ വീടിനുള്ളില്‍ ഗാര്‍ഡ(പൊലീസ്) കണ്ടെത്തുന്നത്. ഏഴ് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ജൂഡ് സെബാസ്റ്റ്യനും കുടുംബവും അയര്‍ലന്‍ഡില്‍ എത്തിയത്. സിഗ്‌നാ കെയര്‍ നഴ്‌സിങ് ഹോമിലെ ജീവനക്കാരനായിരുന്ന ജൂഡ് സെബാസ്റ്റ്യന്‍ കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് വാട്ടര്‍ഫോര്‍ഡിലെ ഫോക്‌സ് വുഡില്‍ സ്വന്തമായി വീട് വാങ്ങി താമസം തുടങ്ങിയത്.


ഭാര്യ കൊല്ലം സ്വദേശിനിയായ ഫ്രാന്‍സീന ഫ്രാന്‍സീസ് വാട്ടര്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്‌സാണ്. ആന്റു ജൂഡ് പടയാറ്റി (3), എലീശ ജൂഡ് പടയാറ്റി (2) എന്നിവരാണ് മക്കള്‍.


മരണകാരണം സംബന്ധിച്ച് അന്വേഷണം നടത്തുന്നുതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല. തുടര്‍ നടപടികള്‍ക്ക് ശേഷം മൃതദേഹം പിന്നീട് നാട്ടില്‍ സംസ്‌കരിക്കുമെന്നാണ് വിവരം.

  • മലയാളി ഡോക്ടര്‍ യുകെയില്‍ അന്തരിച്ചു
  • ബ്രിസ്‌റ്റോളില്‍ താമസിക്കുന്ന പയസ്സ് കുന്നശ്ശേരിയുടെ ഭാര്യ റിനി കുന്നശ്ശേരി അന്തരിച്ചു
  • കുഞ്ഞു ജസീക്കയ്ക്ക് കണ്ണീരോടെ വിട നല്‍കി യുകെ മലയാളി സമൂഹം
  • ഓസ്‌ട്രേലിയയില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം
  • അയര്‍ലന്‍ഡില്‍ നടന്നു പോകുന്നതിനിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു
  • മാസങ്ങള്‍ക്ക് മുമ്പ് യുകെയില്‍ നിന്ന് ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയ മലയാളി യുവാവ് മരണമടഞ്ഞു
  • യുകെയില്‍ നാലാമത്തെ കുഞ്ഞിനെ പ്രസവിച്ചു വീട്ടിലെത്തിയ പാലക്കാട് സ്വദേശിയായ യുവതിയ്ക്ക് ദാരുണ മരണം
  • ലിന്‍ഡക്ക്‌ വിട നല്‍കാന്‍ മലയാളി സമൂഹം; സംസ്‌കാരം നാട്ടില്‍
  • കാന്‍സറിനോട് പോരാടി യുകെയില്‍ മലയാളി യുവതി വിടവാങ്ങി
  • പ്രമുഖ ഗൈനക്കോളജിസ്റ്റ് ഡോ. എലിസബത്ത് മേനോന്‍ അന്തരിച്ചു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions