വിദേശം

സഹോദരിയെയും ഭര്‍ത്താവിനെയും മക്കളുടെ മുന്നിലിട്ട് ഹമാസ് കൊന്നു - ഇന്ത്യന്‍ നടി

തന്റെ കസിന്‍ സഹോദരിയെയും ഭര്‍ത്താവിനെയും മക്കളുടെ മുന്നില്‍ വെച്ച് ഹമാസ് കൊലപ്പെടുത്തിയെന്ന് ഇന്ത്യന്‍ ടെലിവിഷന്‍ താരം മധുര നായിക്. ഇന്ത്യയില്‍ ജീവിക്കുന്ന ജൂത വിഭാഗത്തില്‍ പെട്ടയാളാണ് മധുര. നാഗിന്‍ എന്ന പരമ്പരയിലൂടെയാണ് അവര്‍ ശ്രദ്ധേയയായത്.

'ഞാന്‍ മധുര നായിക്. ഇന്ത്യന്‍ വംശജയായ ജൂത വിഭാഗത്തില്‍ നിന്നുള്ളവള്‍. ഇന്ത്യയില്‍ ഇപ്പോള്‍ ഞങ്ങള്‍ 3000 പേരേ ഉള്ളൂ. കഴിഞ്ഞ ദിവസം, ഒക്ടോബര്‍ 7 ന് ഞങ്ങളുടെ കുടുംബത്തിലെ രണ്ട് പേരെ നഷ്ടമായി. എന്റെ കസിന്‍ ഒടയയും ഭര്‍ത്താവും കൊല്ലപ്പെട്ടു. അവരുടെ രണ്ട് കുട്ടികളുടെ സാന്നിധ്യത്തിലായിരുന്നു കൊലപാതകം. ഞാനും എന്റെ കുടുംബവും ഇന്ന് അനുഭവിക്കുന്ന സങ്കടം വാക്കുകള്‍ കൊണ്ട് പറഞ്ഞറിയിക്കാന്‍ കഴിയില്ല. ഇസ്രയേല്‍ വേദനയിലാണ്. ഇസ്രയേലിന്റെ മക്കളും സ്ത്രീകളും തെരുവുകളും ഹമാസിന്റെ രോഷത്തില്‍ കത്തുകയാണ്. അവര്‍ സ്ത്രീകളെയും കുട്ടികളെയും വൃദ്ധരെയും ലക്ഷ്യമിടുന്നു' മധുര നായിക് പറഞ്ഞു.

കൊല്ലപ്പെട്ട സഹോദരിയുടെ ചിത്രം പങ്കുവെച്ചപ്പോള്‍ സോഷ്യല്‍ മീഡിയില്‍ ട്രോളുകളുണ്ടായെന്നും മധുര പറഞ്ഞു. ജൂതയായതിന്റെ പേരില്‍ താന്‍ അപമാനിക്കപ്പെട്ടെന്നും അവര്‍ പറഞ്ഞു. തന്റെ സങ്കടം സുഹൃത്തുക്കളോടും ഫോളോവേഴ്‌സിനോടും പങ്കുവെയ്ക്കാനാണ് ഈ വീഡിയോ ചെയ്തതെന്നും മധുര ഇന്‍സ്റ്റഗ്രാം വീഡിയോയില്‍ വ്യക്തമാക്കി.

സ്വയം പ്രതിരോധം തീവ്രവാദമല്ലെന്ന് മധുര നായിക് പറഞ്ഞു. എന്നാല്‍ ഏതെങ്കിലും തരത്തിലുള്ള അക്രമത്തെ താന്‍ പ്രോത്സാഹിപ്പിക്കുന്നില്ല. ഇരുവശത്തും അടിച്ചമര്‍ത്തലുണ്ടാകുന്നതിനെയും പിന്തുണയ്ക്കുന്നില്ലെന്ന് മധുര നായിക് വിശദീകരിച്ചു.

  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  • യുഎസ് -ഇസ്രയേല്‍ ആക്രമണത്തില്‍ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു
  • ഇറാനില്‍ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം; ഇസ്രയേലിലേയ്ക്ക് മിസൈല്‍ വര്‍ഷിച്ചു ഇറാന്‍
  • ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം
  • ട്രംപിന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രിന്‍സ് ഹാരി
  • സൈനികരെ ഗ്രീന്‍ലാന്‍ഡിലേക്ക് അയച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; അമേരിക്കയെ ഒറ്റക്കെട്ടായി നേരിടും
  • ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ ഇനി ആവശ്യമില്ല; യാത്ര ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മനി
  • വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് സത്യപ്രതിജ്ഞ ചെയ്തു
  • സ്വിറ്റ്‌സര്‍ലാന്‍ഡ് ബാറിലെ സ്‌ഫോടനത്തില്‍ മരണം 40; മരിച്ചവരില്‍ നിരവധി വിദേശികളും
  • ക്രിസ്മസ് ദിനത്തില്‍ നൈജീരിയയിലെ ഐഎസ് താവളങ്ങളില്‍ യുഎസ് ആക്രമണം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions