ചരമം

ക്രോയ്‌ഡോണില്‍ വിട പറഞ്ഞ ശ്രീകുമാര്‍ രാഘവന് ബുധനാഴ്ച അന്ത്യാഞ്ജലി

ക്രോയ്‌ഡോണില്‍ വിട പറഞ്ഞ ഹോംഓഫീസ് ജീവനക്കാരന്‍ കൂടിയായ ശ്രീകുമാര്‍ രാഘവന് ബുധനാഴ്ച്ച മലയാളി സമൂഹം അന്ത്യാഞ്ജലി അര്‍പ്പിക്കും. ഹൃദ്രോഗത്തെ തുടര്‍ന്നുള്ള ചികിത്സകള്‍ക്കായി ക്രോയിഡോണ്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ ചികിത്സയിലിരിക്കെയാണ് ശ്രീകുമാറിന്റെ മരണം.


ഗായകനായും പൊതു പ്രവര്‍ത്തകനായും അറിയപ്പെട്ടിരുന്ന ശ്രീകുമാര്‍ യുകെ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടവനായിരുന്നു. ശ്രീകുമാറിന്റെ അന്ത്യവിശ്രമം യുകെയില്‍ തന്നെ ഒരുക്കാനാണ് കുടുംബാംഗങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്.

ക്രോയ്‌ഡോണ്‍ ഈസ്റ്റ് ചാപ്പലിലാണ് മതൃദേഹം സംസ്‌കരിക്കുക. തുടര്‍ന്ന് സംസ്‌കാര ശ്രുശ്രൂഷകള്‍ക്ക് ശേഷമായിരിക്കും മൃതദേഹം സംസ്‌കരിക്കുക. സെന്റ് ജൂഡ് ചര്‍ച്ച് ഹാളിലാണ് പൊതുദര്‍ശനവും സംസ്‌കാര ശ്രുശ്രൂഷകളും ക്രമീകരിച്ചിരിക്കുന്നത്.


ഹോം ഓഫിസില്‍ നിന്നും വിരമിച്ച ശേഷം ഗയ്‌സ് ആന്‍ഡ് സെന്റ് തോമസ് ഹോസ്പിറ്റലില്‍ അഡ്മിന്‍ സെക്ഷനില്‍ ജോലി കണ്ടെത്തുക ആയിരുന്നു ശ്രീകുമാര്‍. കൊല്ലം കരുനാഗപ്പള്ളി സ്വദേശിയായ ശ്രീകുമാറും കുടുംബവും നീണ്ടകാലമായി യുകെയിലാണ്. കേരള ഹോമിയോപ്പതി മെഡിക്കല്‍ കോളേജില്‍ നിന്നും ബിരുദം നേടിയ ശേഷമാണു ശ്രീകുമാര്‍ യുകെയില്‍ എത്തുന്നത്. ഹോം ഓഫിസില്‍ നിന്നും വിരമിച്ച ശേഷം ഗയ്‌സ് ആന്‍ഡ് സെന്റ് തോമസ് ഹോസ്പിറ്റലില്‍ അഡ്മിന്‍ ജോലിയിലാണ് ശ്രദ്ധ നല്‍കിയിരുന്നത് .

  • മലയാളി ഡോക്ടര്‍ യുകെയില്‍ അന്തരിച്ചു
  • ബ്രിസ്‌റ്റോളില്‍ താമസിക്കുന്ന പയസ്സ് കുന്നശ്ശേരിയുടെ ഭാര്യ റിനി കുന്നശ്ശേരി അന്തരിച്ചു
  • കുഞ്ഞു ജസീക്കയ്ക്ക് കണ്ണീരോടെ വിട നല്‍കി യുകെ മലയാളി സമൂഹം
  • ഓസ്‌ട്രേലിയയില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം
  • അയര്‍ലന്‍ഡില്‍ നടന്നു പോകുന്നതിനിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു
  • മാസങ്ങള്‍ക്ക് മുമ്പ് യുകെയില്‍ നിന്ന് ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയ മലയാളി യുവാവ് മരണമടഞ്ഞു
  • യുകെയില്‍ നാലാമത്തെ കുഞ്ഞിനെ പ്രസവിച്ചു വീട്ടിലെത്തിയ പാലക്കാട് സ്വദേശിയായ യുവതിയ്ക്ക് ദാരുണ മരണം
  • ലിന്‍ഡക്ക്‌ വിട നല്‍കാന്‍ മലയാളി സമൂഹം; സംസ്‌കാരം നാട്ടില്‍
  • കാന്‍സറിനോട് പോരാടി യുകെയില്‍ മലയാളി യുവതി വിടവാങ്ങി
  • പ്രമുഖ ഗൈനക്കോളജിസ്റ്റ് ഡോ. എലിസബത്ത് മേനോന്‍ അന്തരിച്ചു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions