ചരമം

പാലക്കാട് ദമ്പതികള്‍ വീട്ടില്‍ മരിച്ചനിലയില്‍, മകന്‍ കസ്റ്റഡിയില്‍

പാലക്കാട്: ഗൃഹനാഥനെയും ഭാര്യയെയും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ദുരൂഹത ആരോപിച്ചു ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ ഇവരുടെ മകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പാലക്കാട് കാടാങ്കോട് അയ്യപ്പന്‍കാവ് സ്വദേശി അപ്പുണ്ണി (67) ഭാര്യ യശോദ (62) എന്നിവരെയാണു ഇന്നലെ ഉച്ചയ്ക്കു 12നു വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ മകന്‍ മര്‍ദ്ദിച്ചതിനെ തുടര്‍ന്നാണ് ഇരുവരും മരിച്ചതെന്നു കാണിച്ചു ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ എ.അനൂപിനെ (26) പൊലീസ് കസ്റ്റഡിയില്‍ എടുത്തു.


ഹൃദയശസ്ത്രക്രിയയ്ക്കുശേഷം കഴിഞ്ഞ ദിവസമാണു അപ്പുണ്ണി വീട്ടിലെത്തിയത്. അപ്പുണ്ണിയെ സന്ദര്‍ശിക്കാന്‍ അയല്‍വാസിയായ ബന്ധു വീട്ടിലെത്തിയിരുന്നു. അപ്പോള്‍ അപ്പുണ്ണി കട്ടിലില്‍ നിന്നു വീണു കിടക്കുന്നതാണു കണ്ടത്. യശോദയെ അനൂപ് മര്‍ദ്ദിക്കുന്നതായും കണ്ടു. ഇതു തടയാനെത്തിയ ബന്ധുവിനും മര്‍ദ്ദനമേറ്റതായി പരാതിയുണ്ട്. ഇവരുടെ നിലവിളി കേട്ടെത്തിയ അയല്‍വാസികളെയും അനൂപ് മര്‍ദ്ദിച്ചു.

  • മലയാളി ഡോക്ടര്‍ യുകെയില്‍ അന്തരിച്ചു
  • ബ്രിസ്‌റ്റോളില്‍ താമസിക്കുന്ന പയസ്സ് കുന്നശ്ശേരിയുടെ ഭാര്യ റിനി കുന്നശ്ശേരി അന്തരിച്ചു
  • കുഞ്ഞു ജസീക്കയ്ക്ക് കണ്ണീരോടെ വിട നല്‍കി യുകെ മലയാളി സമൂഹം
  • ഓസ്‌ട്രേലിയയില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം
  • അയര്‍ലന്‍ഡില്‍ നടന്നു പോകുന്നതിനിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു
  • മാസങ്ങള്‍ക്ക് മുമ്പ് യുകെയില്‍ നിന്ന് ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയ മലയാളി യുവാവ് മരണമടഞ്ഞു
  • യുകെയില്‍ നാലാമത്തെ കുഞ്ഞിനെ പ്രസവിച്ചു വീട്ടിലെത്തിയ പാലക്കാട് സ്വദേശിയായ യുവതിയ്ക്ക് ദാരുണ മരണം
  • ലിന്‍ഡക്ക്‌ വിട നല്‍കാന്‍ മലയാളി സമൂഹം; സംസ്‌കാരം നാട്ടില്‍
  • കാന്‍സറിനോട് പോരാടി യുകെയില്‍ മലയാളി യുവതി വിടവാങ്ങി
  • പ്രമുഖ ഗൈനക്കോളജിസ്റ്റ് ഡോ. എലിസബത്ത് മേനോന്‍ അന്തരിച്ചു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions