ചരമം

ചിങ്ങവനം സ്വദേശിയായ യുകെ മലയാളി വീട്ടില്‍ മരിച്ച നിലയില്‍

യുകെയിലെ ഡെവണിലെ സീറ്റണില്‍ മലയാളി യുവാവിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം ചിങ്ങവനം കൊച്ചുപറമ്പില്‍ ടോണി സക്കറിയയെ (39) ആണ് കഴിഞ്ഞ ദിവസം രാവിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിവരം അറിഞ്ഞു പാരാമെഡിക്കല്‍ സംഘം എത്തിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ചെറിയ കുട്ടികള്‍ രണ്ടും വീട്ടില്‍ ഉണ്ടായിരുന്നതിനാലാണ് മരണ വിവരം വേഗത്തില്‍ നാട്ടിലെ ബന്ധുക്കള്‍ അടക്കമുള്ളവര്‍ക്ക് അറിയാനായത് . കുട്ടികള്‍ നാട്ടിലേക്ക് വിഡിയോ കോള്‍ വിളിച്ചപ്പോളാണ് ബന്ധുക്കള്‍ ടോണിയുടെ മരണ വിവരം അറിഞ്ഞത് എന്നാണ് വിവരം.


ഭാര്യ ജിയ കെയര്‍ ഹോമില്‍ ജോലിക്ക് പോയ സമയത്താണ് സംഭവം. മൂന്നു മാസങ്ങള്‍ക്ക് മുന്‍പാണ് ടോണി യുകെയില്‍ എത്തിയത്. ഭാര്യ ജിയയ്ക്ക് ആറു മാസം മുന്‍പ് കെയര്‍ വീസ കിട്ടിയതിനെ തുടര്‍ന്ന് ആശ്രിത വീസയിലാണ് ടോണിയും കുട്ടികളും സീറ്റണില്‍ എത്തിയത്. കുട്ടികളെ കൂട്ടിക്കൊണ്ടുവരാന്‍ നാട്ടില്‍ പോയ ടോണി മടങ്ങി എത്തിയത് ദിവസങ്ങള്‍ക്ക് മുന്‍പ് മാത്രമാണ്. ടോണിയുടെ സഹോദരിമാരും സഹോദരനും യുകെയില്‍ ആണെന്നാണ് ലഭ്യമാകുന്ന വിവരം. ഇവരൊക്കെ ഇപ്പോള്‍ സീറ്റണില്‍ എത്തിയിട്ടുണ്ട്.


പൊലീസ് എത്തി മേല്‍നടപടികള്‍ സ്വീകരിക്കുകയാണ്. മൃതദേഹം എക്‌സിറ്റര്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.


സഹോദരിമാര്‍ അടക്കം ഉള്ള ബന്ധുക്കളെ മൃതദേഹം കാണിച്ചു തിരിച്ചറിയല്‍ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയിട്ടുണ്ട്. ക്‌നാനായ യാക്കോബായ കമ്മ്യൂണിറ്റിയിലാണ് ടോണിയും കുടുംബവും ഉള്‍പ്പെട്ടിരുന്നത്. അപ്രതീക്ഷിതമായി ഉണ്ടായ ടോണിയുടെ മരണം സീറ്റണ്‍ മലയാളികളെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.

  • ഏക മകനെ തനിച്ചാക്കി കാന്‍സര്‍ പോരാളിയായ മലയാളി നഴ്സ് കാര്‍ഡിഫില്‍ വിടവാങ്ങി
  • പോര്‍ട്‌സ്മൗത്തില്‍ മരണമടഞ്ഞ മിഥുന്‍ ചന്ദ്രന് വിട നല്കി മലയാളി സമൂഹം
  • യുകെ മലയാളി മുരളി ടി നായരുടെ സംസ്‌കാരം ഏപ്രില്‍ ഒന്നിന് ക്രോയിഡോണില്‍
  • ഓസ്‌ട്രേലിയയില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരണമടഞ്ഞു
  • മൈസൂരുവില്‍ ബസ് ഡിവൈഡറില്‍ ഇടിച്ചുകയറി അപകടം; 4 മലയാളികള്‍ക്ക് ദാരുണാന്ത്യം
  • വൂള്‍വര്‍ഹാംപ്ടണ്‍ മലയാളി ബോബച്ചന്‍ ജോസഫ് അന്തരിച്ചു; സ്വാന്‍സിയിലെ ജോണി വിതയത്തിലിന്റെ സംസ്‌കാരവും പൊതുദര്‍ശനവും ഏപ്രില്‍ 9ന്
  • ക്രോയ്ഡോണ്‍ മലയാളി ഉറക്കത്തില്‍ ഹൃദയാഘാതം മൂലം മരിച്ചു
  • അയര്‍ലന്‍ഡില്‍ മലയാളി നഴ്‌സ് വിടവാങ്ങി; സംസ്‌കാരം തിങ്കളാഴ്ച
  • പ്രസ്റ്റണ്‍ മലയാളി ചാക്കോച്ചന്‍ മാത്യു വിടവാങ്ങി; മരണം നാട്ടില്‍ നിന്നും മടങ്ങിയെത്തിയതിനു പിന്നാലെ
  • സൗത്താംപ്ടണ്‍ മലയാളി രാഹുലിന്റെ പിതാവ് നിര്യാതനായി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions